Your Image Description Your Image Description

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് നാലിന് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി ദീപം തെളിയിച്ച് നട തുറന്നു. അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും താക്കോലും മേൽശാന്തിയിൽ നിന്നും ഏറ്റുവാങ്ങിയ ശേഷം മാളികപ്പുറം മേൽശാന്തി ടി. വാസുദേവൻ നമ്പൂതിരി മാളികപ്പുറം ശ്രീകോവിൽ തുറന്നു. മേൽശാന്തി അരുൺകുമാർ നമ്പൂതിരി ആഴിയിൽ അഗ്നി പകർന്നതിന് ശേഷം ഭക്തർ പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തി. മണ്ഡലകാലം ഡിസംബർ 26ന് സമാപിച്ചതോടെ നടയടച്ചിരുന്നു. ജനുവരി 14നാണ് മകരവിളക്ക് ദർശനം. തീർത്ഥാടകർക്ക് 19 വരെ ദർശനം നടത്താം. ഇനി ജനുവരി 20 നാണ് നടയടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *