Your Image Description Your Image Description

ന്യൂഡൽഹി: കേരളം മിനി പാകിസ്ഥാനാണെന്ന് മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെ. കേരളത്തിൽ ന്യൂനപക്ഷ വോട്ടിൻ്റെ ബലത്തിലാണ് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത്. ഇന്നലെ പൂനെയിൽ നടന്ന പൊതുയോഗത്തിലാണ് നിതീഷ് റാണെ കേരളത്തെ അധിക്ഷേപിച്ചത്. സമൂഹ മാധ്യമത്തിലുൾപ്പെടെ ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. നിരന്തരം വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നതിൽ കുപ്രസിദ്ധനാണ് റാണെ.

അദ്ദേഹം പരിപാടിയിൽ പ​ങ്കെടുക്കു​ന്നുണ്ടെങ്കിൽ പ്രകോപന പ്രസ്താവന നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മഹാരാഷ്ട്ര പൊലീസ് പരിപാടിയുടെ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് വകവെയ്ക്കാതെയാണ് കേരളത്തിനെതിരെ നിതീഷ് റാണെയുടെ വിദ്വേഷ പരാമർശം. അതേസമയം, കേരളത്തിനെതിരായ മന്ത്രിയുടെ പരാമർശത്തിനെതിരെ കോൺ​ഗ്രസ് രം​ഗത്തെത്തി. ബി​ജെപിയുടെ രാഷട്രീയ ശൈലിയാണ് നിതീഷ് റാണെ പ്രകടിപ്പിച്ചതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. നിതീഷ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് എൻസിപി ഉൾപ്പടെയുള്ള പാർട്ടികളും രം​ഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *