Your Image Description Your Image Description

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സമ്മാനം കിട്ടിയില്ലെന്ന് പറഞ്ഞ് വിദ്യാർത്ഥികളെ പ്രതിഷേധത്തിന് ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.പ്രതിഷേധിക്കാൻ ആരും വരേണ്ട. കലോത്സവത്തിലെ മത്സരങ്ങൾ ജനാധിപത്യപരമായി എടുക്കണം.

മന്ത്രിയുടെ പ്രതികരണം…..

യുവജനമേളയുടെ അന്തസും ചന്തവും നശിപ്പിക്കുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങൾ നടത്താൻ അനുവദിക്കില്ല, കലോത്സവത്തിന് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അച്ചടക്ക ലംഘനമായി കണക്കാക്കും പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചാൽ ശക്തമായ നടപടി ഉണ്ടാകും.

ജഡ്ജസിനെതിരെ പ്രതിഷേധം അനുവദിക്കില്ല. കുട്ടികളെ കൊണ്ടുവരുന്ന അധ്യാപകർക്ക് ഉത്തരവാദിത്വം ഉണ്ട്.സ്കൂൾ ഒളിമ്പിക്സിൽ ഉണ്ടായ സംഭവങ്ങൾ കലോത്സവവേദിയിൽ ആവർത്തിക്കരുത്. മികച്ച ജഡ്ജിംഗ് പാനൽ ആണ് ഉണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *