Your Image Description Your Image Description

കോതമംഗലം: രണ്ടാനമ്മയുടെ ക്രൂരതയിൽ കൊല്ലപ്പെട്ട ആറുവയസ്സുകാരി മുസ്‌കാൻ്റെ മൃതദേഹം, പിതാവ് അജാസ് ഖാൻ്റെ മാതാവിനെ അടക്കംചെയ്ത നെല്ലിക്കുഴി നെല്ലിക്കുന്നത്ത് ജുമാമസ്ജിദിൽ കബറടക്കി. നൂറുകണക്കിനാളുകൾ അന്തിമ യാത്രാമൊഴി ചൊല്ലാനെത്തി. മുസ്ക്കാന്റെ അമ്മ ബംഗാൾ സ്വദേശി സീനയെ പൊലീസ് വിവരം അറിയിച്ചെങ്കിലും എത്തില്ലെന്നു മറുപടി ലഭിച്ചു. അജാസ് ഖാൻ്റെ ബന്ധുക്കളും എത്തിയില്ല.

ഉത്തർപ്രദേശ് സ്വദേശികൾക്ക് ഒപ്പമെത്തി അജാസ്ഖാൻ താലൂക്ക് ആശുപത്രിയിൽ നിന്നു മൃതദേഹം ഏറ്റുവാങ്ങി. നെല്ലിക്കുഴി പീസ്‌ വാലിയിൽ എത്തിച്ചു. അന്തേവാസികളും ജീവനക്കാരും മയ്യത്ത് നിമസ്കാരം നിർവഹിച്ച ശേഷമാണു പള്ളിയിലെത്തിച്ചത്.

ഉത്തർപ്രദേശ് സ്വദേശിയായ അജാസ് ഖാൻറെ കുടുംബം 30 വർഷം മുൻപു ഫർണിച്ചർ ജോലിക്കായി നെല്ലിക്കുഴിയിൽ എത്തിയതാണ്. 3 വർഷം മുൻപു മാതാവ് മരിച്ച് ഇവിടെ കബറടക്കി. കോവിഡ് കാലത്തു പിതാവ് യുപിയിൽ മരിച്ചു. 7 വർഷം മുൻപു പുതുപ്പാലത്ത് വീട് വച്ച് അജാസ് ഖാൻ താമസം തുടങ്ങി. ആദ്യഭാര്യ ഉപേക്ഷിച്ചു പോയതോടെ 2 വർഷം മുൻപു മകളുമായി നാട്ടിലേക്കു മടങ്ങി. 5 മാസം മുൻപാണു മകളോടൊപ്പം നിലവിലെ ഭാര്യ അനീഷയും കുട്ടിയുമായി തിരികെയെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *