Your Image Description Your Image Description

ന്യൂഡല്‍ഹി : ഡല്‍ഹി വഖഫ് ബോര്‍ഡ് നിയമനത്തിലും ഭൂമി പാട്ടത്തിന് നല്‍കിയതിൽ കൃത്രിമം കാണിച്ചെന്ന ആരോപണത്തിൽ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്‌തു . എന്നാൽ ഈ ആരോപണത്തിൽ സിബിഐ അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ലയെന്ന് മാത്രമല്ല സാമ്പത്തിക ക്രമക്കേടും കണ്ടെത്താനായില്ലെന്ന് സിബിഐ കോടതിയിൽ അറിയിച്ചു . തുടർന്നാണ് ഇ ഡി റെയ്ഡ്നടത്തിയത് . പിന്നാലെ ഡല്‍ഹിയിലെ അമനത്തുള്ള ഖാന്റെ വസതിയില്‍ രാവിലെ ഇഡി റെയ്ഡ് നടത്തുകയും , പരിശോധനയിൽനിന്ന് 100 കോടി വരുന്ന ഭൂമിയിലാണ് അഴിമതി നടന്നതെന്നും ഇഡിയ്ക്ക് വിവരം ലഭിച്ചു . പിന്നലെ നാല് മണിക്കൂറോളo തുടർന്ന റെയ്ഡിൽ അമനത്തുള്ളയെ ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം പരിശോധന ക്യാന്‍സര്‍ രോഗിയായ തന്റെ അമ്മയെ ബുദ്ധിമുട്ടിച്ചു ഉണ്ടാക്കിയെന്നും അമനത്തുള്ള സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു .

ഇതിനിടെ , ബിജെപി സ്വീകരിച്ചത് പ്രതികാര നടപടിയാണെന്ന് ചൂണ്ടിക്കാണിച്ച് ആംആദ്മി നേതാവ് സഞ്ജയ് സിംഗ് എംപി മനീഷ് സിസോദിയ എന്നിവര്‍ ആരോപണം ഉന്നയിച്ചിരുന്നു .

 

 

 

Leave a Reply

Your email address will not be published. Required fields are marked *