Your Image Description Your Image Description

തൃശ്ശൂര്‍ : ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ് നടത്തി 46 ലക്ഷം രൂപ തട്ടിയെടുത്ത നാലു പേര്‍ അറസ്റ്റില്‍.കൊല്ലം കടക്കല്‍ സ്വദേശി അബ്ദുള്‍ അയൂബ് (25), മാടത്തറ സ്വദേശികളായ ഷിനാജ് (25), അസ്ലം (21), തിരുവനന്തപുരം ആനാട് സ്വദേശി ഷഫീര്‍ (29) എന്നിവരാണ് പിടിയിലായത്. ഇവർ പ്ലക്സ് സിനിമ റിവ്യൂ എന്ന ഓണ്‍ലൈന്‍ ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയത് . ഇവർ ആപ്പ് ഉപയോഗിച്ച് സിനിമകള്‍ക്ക് റിവ്യൂ എഴുതിനല്‍കിയാല്‍ വന്‍ തുക പ്രതിഫലമായി നൽകാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.

ആദ്യം തട്ടിപ്പിന് ഇരയായ കയ്പമംഗലം സ്വദേശിക്ക് പണം കിട്ടിയെങ്കിലും പിന്നീട് ആപ്പ് വഴി ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ നിക്ഷേപം നടത്തിയാല്‍ കൂടുതല്‍ തുക നേടാം എന്ന് ഇയാളെ പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരുടെ നിർദേശപ്രകാരം പല തവണയായി 46 ലക്ഷം നിക്ഷേപിച്ചു . ശേഷം പണം തിരികെ കിട്ടാതായതോടെയാണ് താൻ തട്ടിപ്പിന് ഇരയായതായി മനസിലായത് .

 

 

 

Leave a Reply

Your email address will not be published. Required fields are marked *