Your Image Description Your Image Description

വയനാട്: മാനന്തവാടിയില്‍ ആഡംബര കാറില്‍ കടത്തിക്കൊണ്ട് വന്ന മാജിക് മഷ്റൂമുമായി യുവാവ് എക്‌സൈസ് പിടിയില്‍. സംഭവത്തില്‍ ബാംഗളുരു സ്വദേശി രാഹുല്‍ റായ്(38)യെ അറസ്റ്റ് ചെയ്തു.
276 ഗ്രാം സിലോസൈബിന്‍, 13.2 ഗ്രാം കഞ്ചാവ്, 6.59 ഗ്രാം ചരസ് എന്നിവ ഇയാളുടെ കാറില്‍ നിന്നും പിടിച്ചെടുത്തു.

മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രനും പാര്‍ട്ടിയും ചേര്‍ന്നാണ് കേസ് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസര്‍ ജിനോഷ് പി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിപിന്‍ കുമാര്‍, പ്രിന്‍സ് ടി.ജെ, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ഷിംജിത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *