Your Image Description Your Image Description

ലക്‌നൗ: വിവാഹ വാഗ്ദാനം കബളിപ്പിച്ച കാമുകനെ റെസ്റ്റോറന്റിലേക്ക് വിളിച്ചുവരുത്തി യുവതി ആസിഡൊഴിച്ചു. വിവേക് എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിക്കും പൊള്ളലേറ്റിട്ടുണ്ട്.

സംഭവശേഷം പൊള്ളലേറ്റ് നിലവിളിച്ചുകൊണ്ട് ഓടിയ യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാള്‍ സമീപത്തെ ആശുപത്രികളിലൊന്നിലും ചികിത്സ തേടിയതായി വിവരമില്ല.

വിവാഹമോചിതയാണ് യുവതി. റെസ്റ്റോറന്റിലേക്ക് യുവാവിനെ വിളിലച്ചു വരുത്തി ഇരുവരും ഭക്ഷണം കഴിക്കവെ യുവതി ബാഗില്‍ ഒളിപ്പിച്ചിരുന്ന ആസിഡ് യുവാവിന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *