Your Image Description Your Image Description

സുല്‍ത്താന്‍ബത്തേരി: 160.77 ഗ്രാം മെത്താഫിറ്റമിനുമായി ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഇടമരത്തുവീട്ടില്‍ അന്‍വര്‍ ഷാ (32) ആണ് മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടയിൽ പിടിയിലായത് .

മൈസൂരു-പൊന്നാനി കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസില്‍നിന്നാണ് ഇയാളെ പിടികൂടിയത്. വിദേശത്ത് സ്വന്തമായി ആയുര്‍വേദ ചികിത്സാകേന്ദ്രം നടത്തുന്നയാളാണ്
പ്രതിയെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി. നിധിന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എം.എ. രഘു, കെ.എം. ലത്തീഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം. സുരേഷ്, ആര്‍.സി. ബാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *