Your Image Description Your Image Description

വ്യക്തിപരമായ കാരണങ്ങളാൽ വരാൻ പോകുന്ന ഓസ്ട്രേലിയൻ ടൂർണ്ണമെന്റിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ കളിക്കില്ലെന്ന് ബിസിസിഐ. ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും അദ്ദേഹമുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന വിവരം. നവംബർ 22 ന് പെർത്തിൽ ആരംഭിക്കുന്ന പരമ്പരയിൽ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണുള്ളത്. അഡ്‌ലെയ്‌ഡിൽ ഡിസംബർ 6-10 വരെ നടക്കുന്ന ആദ്യ മത്സരമോ രണ്ടാം മത്സരമോ രോഹിത് നഷ്ടപ്പെടുത്താൻ സാധ്യതയുണ്ട്. സാഹചര്യം സംബന്ധിച്ച് പൂർണ്ണമായ വ്യക്തതയില്ലെന്നും വ്യക്തിപരമായ പ്രശ്‌നങ്ങൾ കാരണം രണ്ട് ടെസ്റ്റുകളിൽ ഒന്ന് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഒഴിവാക്കേണ്ടിവരുമെന്ന് രോഹിത് ബിസിസിഐയെ അറിയിച്ചതായും ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു. ബോർഡർ-ഗവാസ്‌കർ ട്രോഫിക്കായി ഇന്ത്യ ഈ വർഷം അവസാനം ഓസ്‌ട്രേലിയയെ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ നേരിടും.

പരമ്പര ആരംഭിക്കുന്നതിന് മുമ്പ് വ്യക്തിപരമായ പ്രശ്‌നം പരിഹരിച്ചാൽ, അഞ്ച് ടെസ്റ്റുകളും അദ്ദേഹം കളിച്ചേക്കും. വരും ദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ അറിയാമെന്നും ബിബിസിഐ വ്യത്തങ്ങൾ പറഞ്ഞു. 37 കാരനായ രോഹിത് ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളും കളിച്ചിരുന്നു. ഒക്ടോബർ 16-ന് ആരംഭിക്കുന്ന മൂന്ന് ടെസ്റ്റുകളുടെ ന്യൂസിലൻഡ് പര്യടനത്തിലും രോഹിന്റെ സാന്നിദ്ധയമുണ്ടാകും. ഓസ്‌ട്രേലിയയിൽ ഒരു ടെസ്റ്റ് മത്സരം രോഹിത് നഷ്‌ടപ്പെടുകയാണെങ്കിൽ, ഫോമിലുള്ള അഭിമന്യു ഈശ്വരൻ അദ്ദേഹത്തിന് പകരം ഇറങ്ങാൻ സാധ്യതയുണ്ട്. ഇന്ത്യൻ ക്യാപ്റ്റന് പെർത്ത് അല്ലെങ്കിൽ അഡ്‌ലെയ്ഡ് ടെസ്റ്റുകൾ നഷ്ടമാകുകയാണെങ്കിൽ, മുമ്പ് ഓപ്പൺ ചെയ്ത ശുഭ്മാൻ ഗില്ലും കെഎൽ രാഹുലും യശസ്വി ജയ്‌സ്വാളിന്റെ സാധ്യതയുള്ള പങ്കാളികളായി പരിഗണിക്കപ്പെടുന്നുണ്ട്. ഇന്ത്യ എ ടീമിനൊപ്പം ഈശ്വരും ക്യാപ്റ്റനായി ഓസ്‌ട്രേലിയയിലുണ്ടാകും. എന്നാൽ അടുത്തിടെ ബംഗ്ലാദേശിനെതിരായ ഹോം പരമ്പരയിൽ രോഹിത്തിന് ഔദ്യോഗിക ഡെപ്യൂട്ടി ഇല്ലാതിരുന്നതിനാൽ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ ആരായിരിക്കുമെന്ന് വിവരമില്ല.

Leave a Reply

Your email address will not be published. Required fields are marked *