Your Image Description Your Image Description

സെൻട്രൽ ഗാസ മുനമ്പിലെ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് അഭയം നൽകുന്ന ഒരു സ്കൂളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു. ദേർ അൽ-ബലാഹ് പട്ടണത്തിലെ ആസ്ഥാനത്തിന് സമീപമാണ് ആക്രമണം നടന്നതെന്ന് മെഡിക്കൽ ഓർഗനൈസേഷൻ പറഞ്ഞു, റുഫൈദ അൽ അസ്ലാമിയ സ്കൂളിൽ നടന്ന ആക്രമണത്തിൽ 50-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

സ്‌കൂളിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിനുള്ളിൽ പ്രവർത്തിക്കുന്ന ഹമാസ് പോരാളികളെ ലക്ഷ്യമിട്ടായിരുന്നു കൃത്യമായ ആക്രമണമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.സിവിലിയൻമാരുടെ ഉപദ്രവം കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സൈന്യം പറയുമ്പോൾ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ആസൂത്രിതമായി ദുരുപയോഗം ചെയ്യുന്നതായി ഹമാസ് ആരോപിച്ചു, ഈ ആരോപണം സംഘം മുമ്പ് നിഷേധിച്ചിരുന്നു.

ഗാസയിലെ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയവും പുതിയ ആക്രമണത്തിസെ മരണസംഖ്യയെ കുറിച്ച് പരാമർശിക്കുകയുണ്ടായി. 28 പേർ കൊല്ലപ്പെട്ടു, ഇത് ഇസ്രായേൽ സൈന്യത്തിന്റെ “പുതിയ കൂട്ടക്കൊല” എന്നാണ് വിശേഷിപ്പിച്ചത്. ഏകദേശം ഒരു വർഷം മുമ്പ് യുദ്ധം ആരംഭിച്ചതിനുശേഷം, ഗാസയിലെ പല സ്കൂളുകളും വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്ത 1.9 ദശലക്ഷം ഫലസ്തീനികളുടെ അഭയകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. 2023 ഒക്ടോബർ 7-ന് തെക്കൻ ഇസ്രായേലിൽ 1,200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസിന്റെ അഭൂതപൂർവമായ ആക്രമണത്തിന് മറുപടിയായി ഇസ്രായേൽ സൈന്യം ഹമാസിനെ നശിപ്പിക്കാൻ ആരംഭിച്ച ആക്രമണ പരമ്പരയ്ക്ക് ശേഷം ഇതുവരെ 42,060 പേർ ഗാസയിൽ കൊല്ലപ്പെട്ടതായി പ്രദേശത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *