Your Image Description Your Image Description

 

തൃശ്ശൂർ : ഗുരുവായൂരിൽ യുവതിയുടെ തലയിൽ കൂവളത്തിന്റെ കൊമ്പൊടിഞ്ഞ് വീണ് പരിക്ക് . ക്ഷേത്രദർശനത്തിന് എത്തിയ നോർത്ത് പറവൂർ സ്വദേശി അനുമോളുടെ തലയിലാണ് കൊമ്പ് ഒടിഞ്ഞ് വീണത് .ഉടനെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി .

ഇന്ന് രാവിലെ 9 .15 നാണ് സംഭവo നടന്നത് .ക്ഷേത്രത്തിന്റെ തെക്കേനടപ്പന്തലിന്റെ പടിഞ്ഞാറേ ഭാഗത്ത് നിന്ന കൂവളത്തിന്റെ കൊമ്പാണ് ഒടിഞ്ഞത് .അപകടത്തിൽ അനുമോളുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ അധികൃതർ ഒടിഞ്ഞ മരത്തിന്റെ കൊമ്പ് വെട്ടിമാറ്റി .

 

 

 

Leave a Reply

Your email address will not be published. Required fields are marked *