Your Image Description Your Image Description

കൊച്ചി: കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 15 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് അറിയിപ്പ് തിരുവനന്തപുരം കൊല്ലം ഇടുക്കി എറണാകുളം പത്തനംതിട്ട ആലപ്പുഴ കോട്ടയം തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. മധ്യകിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപമാണ് ശക്തികൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നാളെ രാവിലെ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ അറിയിച്ചു മഹാരാഷ്ട്ര തീരത്തെ മദ്യ കിഴക്കൻ അറബിക്കടൽ മുതൽ തെക്കൻ കേരളത്തിൽ കേരളതീരത്തിനു സമീപത്തുവരെ അറബിക്കടൽ വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതിചെയ്യുന്നുണ്ട് ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിന് സമീപം ചക്രവാദ ചുഴിയും സ്ഥിതി ചെയ്യുന്നു മറ്റൊരു ചക്രവാദ ചുഴലി തെക്ക് ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി രൂപപ്പെട്ടിരിക്കുകയാണ് കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി നേടിയതോ ആയ മഴയ്ക്ക് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *