Your Image Description Your Image Description

കാ​​​ൻ​​​ബ​​​റ: ഓസ്ട്രേലിയയിൽ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് നി​​​രോ​​​ധി​​​ച്ചു.പ​​​തി​​​നാ​​​റു വ​​​യ​​​സി​​​നു താ​​​ഴെ​​​യു​​​ള്ള​​​വ​​​ർ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തിന്നാണ് നിരോധനം ഏർപ്പെടുത്തി സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മം പാ​​​സാ​​​ക്കിയത്.

ലോ​​​ക​​​ത്താ​​​ദ്യ​​​മാ​​​യി​​​ട്ടാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു നി​​​യ​​​മം. കു​​​ട്ടി​​​ക​​​ൾ ത​​​ങ്ങ​​​ളു​​​ടെ സേ​​​വ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നി​​​ല്ല എ​​​ന്നു​​​റ​​​പ്പാ​​​ക്കേ​​​ണ്ട​​​തു സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ ക​​​ന്പ​​​നി​​​ക​​​ളാ​​​ണ്. നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്കാ​​​ൻ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് ഒ​​​രു വ​​​ർ​​​ഷ​​​ത്തെ സ​​​മ​​​യം നൽകി.

വ​​​ൻ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ലാ​​​ണ് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് നി​​​യ​​​മം പാ​​​സാ​​​ക്കി​​​യ​​​ത്. കു​​​ട്ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ഉ​​​ത്ക​​​ണ്ഠ​​​യു​​​ള്ള ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കു​​​വേ​​​ണ്ടി​​​യാ​​​ണു നി​​​യ​​​മ​​​മെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ന്‍റ​​​ണി ആ​​​ൽ​​​ബ​​​നീ​​​സ് പ​​​റ​​​ഞ്ഞു.

നി​​​യ​​​മം ലം​​​ഘി​​​ക്കു​​​ന്ന കമ്പനികൾക്ക് 50 കോ​​​ടി ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ഡോ​​​ള​​​ർ പി​​​ഴ ല​​​ഭി​​​ക്കാം. നി​​​യ​​​മം ലം​​​ഘി​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്കും അ​​​വ​​​രു​​​ടെ ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കും പി​​​ഴ​​​യി​​​ല്ല. ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ പ്രാ​​​യം സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ൻ തി​​​രി​​​ച്ച​​​റി​​​യ​​ൽ കാ​​​ർ​​​ഡ് പോ​​​ലു​​​ള്ള രേ​​​ഖ​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​നും കമ്പനികൾക്ക് അ​​​വ​​​കാ​​​ശ​​​മു​​​ണ്ടാ​​​കി​​​ല്ല.

Leave a Reply

Your email address will not be published. Required fields are marked *