Your Image Description Your Image Description

തൃശൂര്‍ : തൃശൂര്‍ കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിൻറെ വെളിപ്പെടുത്തലില്‍ അന്വേഷണ സംഘം ഇന്ന് മൊഴി രേഖപ്പെടുത്തും.

ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കേസില്‍ തുടര്‍ അന്വേഷണത്തിന് അനുമതി ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം തൃശ്ശൂര്‍ പൊലീസ് ക്ലബില്‍ പ്രത്യേക യോഗവും ചേരുന്നുണ്ട്.

പ്രത്യേക അന്വേഷണ സംഘത്തലവന്‍ കൊച്ചി ഡിസിപി സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ 11 മണി മുതല്‍ മൊഴി രേഖപ്പെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *