Your Image Description Your Image Description

നെയ്യാറ്റിൻകര: കാരോട് കിഡ്സ് വാലി സ്‌കൂളിന്റെ ബസ് തോട്ടിലേക്കു മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 4 കുട്ടികൾക്ക് പരുക്ക്. ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിന് വേണ്ടി തോട്ടിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു . ഇന്നു രാവിലെ സ്‌കൂളിലേക്കു പോകുന്നതിനിടയിലായിരുന്നു അപകടം.

അപകടം നടക്കുമ്പോൾ 10 കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ കുട്ടികളുടെ പരിക്ക് ഗുരുതര മല്ലയെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഒരു കുട്ടിയുടെ തല ബസിൽ ഇടിച്ചു.ആ കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിയിട്ടുണ്ട് . ബാക്കിയുള്ള 3 കുട്ടികളെ പാറശാല സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *