Your Image Description Your Image Description

 

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിലിഫ്റ്റില്‍ കുടുങ്ങിയത് 42 മണിക്കൂറിൽ ,ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഉള്ളൂർ സ്വദേശി രവീന്ദ്രനാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ഇദ്ദേഹത്തെ തിങ്കളാഴ്ച പുലർച്ചെ ആറുമണിക്കാണ് പുറത്തെടുത്ത് .

കടുത്ത നടുവേദനയെ തുടർന്ന് രവീന്ദ്രൻ അസ്ഥിരോഗവിഭാഗം ഡോക്ടറെ കാണാനാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത് .അപ്പോൾ നിലവിൽ അവിടെ മെഡില്‍ക്കല്‍ കോളേജ് ഒ.പിയില്‍ നാല് ലിഫ്റ്റുകളാണ് ഉള്ളത്. എന്നാൽ അത് കുറേ നാളായി തകരാറിലായിരുന്നു .അതിലാണ് അദ്ദേഹം കുടുങ്ങിയത് .അതേസമയം ഇയാൾ കുടുങ്ങിയ വിവരം വിളിച്ചറിയിക്കാൻ നോക്കിയപ്പോൾ ഫോൺ നിലത്ത് വീണ് പൊട്ടി കൂടെ ഇത് ആരുടേയും ശ്രദ്ധയിൽ പെട്ടില്ല അതേസമയം ലിഫ്റ്റ് ഓപ്പറേറ്റര്‍ ലിഫ്റ്റ് ലോക്ക് ചെയ്ത് പോയി .അടുത്ത ദിവസം ഞായാറാഴ്ചയായതിനാല്‍ ആരും ലിഫ്റ്റിനടുത്ത് എത്തുകയോ തുറക്കുകയോ ചെയ്തില്ല.

രവീന്ദ്രനെ കുറെ നേരമായിട്ടും കാണാതായതിനെ തുടര്‍ന്ന് കുടുംബo ആശുപത്രിയിൽ പരാതി നൽകി ,എന്നിട്ടും ഒരു വിവരവും ലഭിച്ചില്ല . പിന്നീട് തിങ്കളാഴ്ച രാവിലെയോടെ ലിഫ്റ്റ് തകരാര്‍ പരിഹരിക്കുന്നതിനായി തൊഴിലാളികള്‍ എത്തി തുറന്നപ്പോഴാണ് രവീന്ദ്രനെ കണ്ടെത്തിയത്. ഉടൻ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. രക്തസമ്മർദം സംബന്ധിച്ച ബുദ്ധിമുട്ടുകളല്ലാതെ അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.

ലിഫ്റ്റ് തകരാറിലായി എന്ന് വ്യക്തമാക്കുന്ന മുന്നറിയിപ്പ് ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിരുന്നില്ലെന്നാണ് വിവരം. ലിഫ്റ്റ് ഇടയ്ക്കിടെ തകാറിലാകാറുണ്ടായിരുന്നതിനാല്‍ ഓഫ് ചെയ്തുവെക്കുകയായിരുന്നു എന്നാണ് ആശുപത്രിയുടെ വിശദീകരണം.

സംഭവത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ ആരോഗ്യ മന്ത്രി ആശുപത്രി അധികൃതരോട് നിർദേശിച്ചിട്ടുണ്ട്. ഇതിനേത്തുടർന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് സെക്യൂരിറ്റി ഓഫീസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *