Your Image Description Your Image Description

ഗസ്സ:ഗസ്സ സിവിൽ ഡിഫൻസ് ഏജൻസിയുടെ വക്താവ് മഹമൂദ് ബസ് രാത്രി 9 40നാണ് ആക്രമണം ഉണ്ടായെന്ന് സ്ഥിരീകരിച്ചത്. വടക്കൻ ഗസ്സ യിലെ ജബലി അഭയാർത്ഥി ക്യാമ്പിന് നേരെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത് . 30 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗസ്സ സിവിൽ ഡിഫൻസ് ഏജൻസിയാണ് ആക്രമണം നടന്ന വിവരം അറിയിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആക്രമണത്തിൽ മരിച്ചുവെന്ന് മഹമൂദ് ബസ്സിൽ പറഞ്ഞു. അതേസമയം ആക്രമണം സംബന്ധിക്കുന്ന വാർത്ത ഏജൻസിയായ എ എഫ് പി യുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല വെള്ളിയാഴ്ച മാത്രം 54 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത് എന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ആക്രമണം നടത്തി വിവരം ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട് ഇസ്രയേൽ ആക്രമണം നടത്തിയ ക്യാമ്പിൽ ആയിരക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട് ക്യാമ്പിനുള്ളിൽ നിന്നും ഒരാളെയും പുറത്തേക്ക് വരാൻ സമ്മതിക്കുന്നില്ല ഇതിന് ശ്രമിക്കുന്നവരെ വെടിവെക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *