Your Image Description Your Image Description

ഹൈദരാബാദ്:സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തന്റെ പാർട്ടി മത്സരിക്കുമ്പോൾ അതിനെ ബിജെപിയുടെ ബി ടീം ആണെന്നാണ് കോൺഗ്രസ് പറയുന്നത്. അതുകൊണ്ട് ഇത്തവണ കരയിലിരുന്ന് നാടകം കാണാൻ ഞങ്ങൾ തീരുമാനിച്ചു പക്ഷേ എന്നിട്ടും ഹരിയാനയിൽ അവർക്ക് തോൽവി ഉണ്ടായിരുന്നു അസദ്ദീൻ ഉവൈസി പറഞ്ഞു. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയിൽ കോൺഗ്രസിനെ വിമർശിച്ച് ഓൾ ഇന്ത്യ ഇതിഹാദുൽ മുസ്ലിമീൻ അധ്യക്ഷൻ അസദുദ്ധീൻ ഉവൈസി. മഹാരാഷ്ട്രയിൽ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു നിന്ന് ബിജെപിയെയും ഏകനാഥ് ഷിൻഡെ യും നേതൃത്വത്തിലുള്ള ശിവസേനയെയും പരാജയപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു ഹരിയാനയിൽ തൻറെ സാന്നിധ്യം ഇല്ലാത്തതിനാൽ തങ്ങളുടെ തോൽവിയുടെ കാരണത്തെക്കുറിച്ച് കോൺഗ്രസ് ഇപ്പോഴും ആശങ്കയിൽ ആണെന്നും കോൺഗ്രസിന് അവരുടെ നഷ്ടം ഉൾക്കൊള്ളാൻ കഴിയുന്നില്ല എങ്ങനെ തോറ്റു എന്നതിന് സംബന്ധിച്ച് കോൺഗ്രസ് ആശങ്കാകുലരാണെന്ന് ഉവൈസി പറഞ്ഞു. പ്രതിപക്ഷത്തുള്ള എല്ലാ പാർട്ടികളെയും ഒരുമിച്ചു കൊണ്ടുവന്ന ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് തയ്യാറാവണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ മഹാരാഷ്ട്രയിൽ മഹാവികാസ് അക്കാഡീ സഖ്യത്തിന്റെ ഭാഗമാകുന്നതിന്റെ ഭാഗമായി അസദുദീൻ ഉബൈസി എൻ സി പിയുമായി കോൺഗ്രസുമായി ചർച്ച നടത്തുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *