Your Image Description Your Image Description

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് കനാലിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ജോയിയുടേതാണോ എന്ന കാര്യം കുടുംബം എത്തി പരിശോധിച്ച ശേഷമേ ഉണ്ടാകുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ. നഗരസഭയുടെ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയതെന്നും കമിഴ്ന്നു കിടന്ന നിലയിലായിരുന്നു മൃതദേഹമെന്നും മേയർ മാധ്യമങ്ങളോട് പറഞ്ഞു.

തുടർച്ചയായി 48 മണിക്കൂറിലധികമായി പരിശോധന നടന്നു വരികയായിരുന്നു. ജോയിയെ കണ്ടെത്താനാകണം എന്നായിരുന്നു നമ്മുടെ എല്ലാവരുടേയും പ്രതീക്ഷ.തുടർനടപടികൾക്ക് ശേഷം ഔദ്യോഗിക സ്ഥിരീകരണം നൽകാനാകൂ. നഗരസഭയുടെ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. മഴ ശക്തമായ സമയത്ത് പ്രദേശത്ത് നിരീക്ഷണത്തിന് ഒരു ടീമിനെ നിയോഗിച്ചിരുന്നു. നഗരസഭാപരിധിയോട് ചേർന്നൊഴുകുന്ന എല്ലാ വർഡുകളിലും നഗരസഭാ ജീവക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി വരുമ്പോഴാണ് ഇത് കണ്ടത്. അപ്പോൾ തന്നെ കളക്ടറെ അടക്കമുള്ളവരെ കാര്യം അറിയിച്ചു. കമിഴ്ന്ന് കിടന്നനിലയിലായിരുന്നു മൃതദേഹം. ഔദ്യോഗികമായി കുടുംബം തിരിച്ചറിയണം. അവരോട് വരാൻ വേണ്ടി അറിയിച്ചിട്ടുണ്ട്. മാലിന്യ ശേഖരിക്കാൻ നെറ്റ് സംവിധാനം വെച്ചിട്ടുണ്ട്. ആ ഭാഗങ്ങളിൽ എല്ലാം പരിശോധന നടത്തി വരികയായിരുന്നു. 9.15-ഓടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. കുടുംബത്തേയും കൂടെ ജോലി ചെയ്തവരേയും അറിയിച്ചിട്ടുണ്ട്. അവരെ കൊണ്ടു വന്ന് തിരിച്ചറിയൽ നടപടികൾക്ക് ശേഷം മാത്രമേ കൂടുതൽ സ്ഥിരീകരണം ഉണ്ടാകാൻ സാധിക്കൂ എന്ന് സബ് കളക്ടർ പറഞ്ഞു.

നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി വരികയായിരുന്നു. സംശയാസ്പദമായ രീതിയിൽ തുണി കണ്ടതിനെത്തുടർന്ന് മാറ്റി നോക്കിയപ്പോഴാണ് മൃതദേഹം കിട്ടിയത്. കമിഴ്ന്ന് കിടന്ന നിലയിലായിരുന്നു മൃതദേഹം. രാവിലെ ഓരോ സൈഡിൽ നിന്നും നോക്കി വരികയായിരുന്നു- മൃതദേഹം കണ്ടയാൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *