Your Image Description Your Image Description

 

ദോഹ: വായനദിനത്തോടനുബന്ധിച്ച് ഖത്തർ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ‘കോലായ’ വായനാസ്വാദന സദസ്സുകൾ മാതൃകാപരമാണെന്ന് പ്രശസ്ത നോവലിസ്റ്റ് കെ.പി രാമനുണ്ണി പറഞ്ഞു. ഖത്തറിൽ നടക്കുന്ന ‘കോലായ’ സദസ്സുകളുടെ ദേശീയതല ഉദ്ഘാടനം നിർവഹിച്ച അദ്ദേഹം, മനുഷ്യൻ്റെ സർഗാത്മക ഉണർവുകൾക്ക് വായനയോളംപോന്ന മറ്റൊന്നില്ലെന്നും, അതിനാൽ ‘കോലായ’ വായനയുടെ വസന്തോത്സവമാണെന്നും കൂട്ടിച്ചേർത്തു. നാട്ടിൻപുറങ്ങളിലെ വായനാകോലായകളെ അനുസ്മരിപ്പിക്കും വിധം ഗ്ലോബൽതലത്തിൽ 165 കേന്ദ്രങ്ങളിൽ, കലാലയം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന വായനാവാരം, ഖത്തറിലെ പതിനഞ്ച് കേന്ദ്രങ്ങളിൽ വിവിധ സാമൂഹിക, സാഹിത്യ മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ച് വിപുലമായി ആചരിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *