Your Image Description Your Image Description

കാലടി: മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്തുന്നതിനുള്ള ഉപകരണം വികസിപ്പിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആദിശങ്കര എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർഥികൾ. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മണ്ണിനടിയിൽ പെട്ട് പോകുന്നവരെ കണ്ടെത്തുവാൻ വേണ്ടിയാണ് ഈ യന്ത്രം വികസിപ്പിച്ചത് .
ഈ ഉപകരണം ഹെലിക്യാമിലോ ഭൂമിയിലൂടെ സഞ്ചരിക്കുന്ന റോവറിലോ ഘടിപ്പിച്ചാണ് നിരീക്ഷണം നടത്തുവാൻ പോകുന്നത് . ആരെങ്കിലും മണ്ണിനടിയിൽ പെടിട്ടുണ്ടെങ്കിൽ മൈക്രോ വേവ് സെൻസറുകൾ വഴി മൊബൈലിൽ അപ്പോ തന്നെ അലർട്ട് വരും ‌. എച്ച്.ഹരിത, ബി.അനന്തകൃഷ്ണൻ, കെ.എൻ.അഭിലാഷ്, ഓംപ്രകാശ് ഉണ്ണിക്കൃഷ്ണൻ എന്നിവർ ചേർന്നാണ് ഉപകരണം കണ്ടെത്തിയത് . കൂടെ സഹായമേകി അസിസ്റ്റന്റ് പ്രഫസർമാരായ ടി.ഹിമ, അലൻ മാത്യു ജോർജുo ഒപ്പം ഉണ്ടായി .

Leave a Reply

Your email address will not be published. Required fields are marked *