Your Image Description Your Image Description

കണ്ണൂർ: കണ്ണൂരിൽ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു.ഏച്ചൂർ മാച്ചേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളാണ് കുളത്തിൽ മുങ്ങിമരിച്ചത് . മുഹമ്മദ് മിസ്ബൽ ആമീൻ (10), ആദിൽ ബിൻ മുഹമ്മദ് (13) എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത് . ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം നടന്നത് .

കുളക്കരയിൽ മൂന്നുകുട്ടികളായിട്ടാണ് എത്തിയത്. അതിൽ രണ്ടു പേർ കുളിക്കാൻ കുളത്തിലിറങ്ങി. ശേഷം രണ്ടുകുട്ടികളും മുങ്ങിയപ്പോൾ കരയിലുണ്ടായിരുന്ന കുട്ടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടികളെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

 

Leave a Reply

Your email address will not be published. Required fields are marked *