Your Image Description Your Image Description

മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള അ​ഖി​ലേ​ന്ത്യാ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റി​ൽ (നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് അ​ണ്ട​ർ ഗ്രാ​ജ്വേ​റ്റ്) യു.​എ.​ഇ​യി​ൽ നി​ന്നും 2077 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. അ​ബൂ​ദ​ബി​യി​ലെ പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ 528 പേ​രും ദു​ബൈ​യി​ലെ ര​ണ്ടു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 816ഉം ​ഷാ​ർ​ജ​യി​ലെ പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ 733ഉം ​വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ പ​രീ​ക്ഷ എ​ഴു​തി​യ​ത്.

ഷാ​ർ​ജ​യി​ൽ ഇ​ന്ത്യ അ​സോ​സി​യേ​ഷ​ൻ സ്കൂ​ളി​ലാ​യി​രു​ന്നു പ​രീ​ക്ഷ കേ​ന്ദ്രം. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 12.30ന് ​പ​രീ​ക്ഷ ആ​രം​ഭി​ച്ച് 3.30 ന് ​അ​വ​സാ​നി​ച്ചു. സ​യ​ൻ​സ് വി​ഷ​യ​ത്തി​ൽ ന​ട​ന്ന നീ​റ്റ് പ​രീ​ക്ഷ​യി​ൽ ഭൗ​തി​ക ശാ​സ്ത്ര​മാ​ണ് ഭൂ​രി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളും പ്ര​യാ​സ​മേ​റി​യ​താ​യി അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. രാ​വി​ലെ 9.30ന് ​പ​രീ​ക്ഷാ​ർ​ഥി​ക​ൾ അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യി​രു​ന്നു. പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യി കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ക​ട​ത്തി​വി​ട്ട​ത്.

Leave a Reply

Your email address will not be published. Required fields are marked *