Your Image Description Your Image Description

കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുന്നതിന് ചൊല്ലിയുള്ള തർക്കങ്ങൾക്ക് കേരളത്തിൽ ചൂട് പിടിക്കുന്നു കെ സുധാകരന്റെ നടപടിയെയും ഹൈക്കമായും അനുസരിക്കാത്തതിനും എതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തുവന്നിരിക്കുകയാണ് ഇന്നലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച പോസ്റ്റിന് അനുകൂലമായും പ്രതികൂലമായും നിരവധി കമന്റുകൾ വന്ന സാഹചര്യത്തിൽ ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളെ കണ്ടു. മുതിർന്ന നേതാക്കൾ പക്വത കാണിക്കണമെന്ന് യുവ നേതാക്കൾ മിണ്ടാതിരിക്കുന്നത് ഞങ്ങൾക്കൊന്നും അറിയാഞ്ഞിട്ട് അല്ല എന്നും ഞങ്ങളെക്കൊണ്ട് പറയിപ്പിക്കരുത് എന്നും പറഞ്ഞ് ശക്തമായ ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് രാഹുൽ മാങ്കോട്ടത്തിൽ രംഗത്ത് വന്നിരിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിനെതിരെ ശക്തമായ ആഞ്ഞടിക്കുകയായിരുന്നു രാഹുൽ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ. അനാവശ്യമായ അനിശ്ചിതത്വം കൊണ്ടുവരേണ്ട കാര്യമില്ല എന്നും കെ സുധാകരുടെ മാറ്റുന്നു എന്ന നിലപാടിലാണ് ഹൈമായും വേഗം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട രാഹുൽ ഓരോ ദിവസവും പുതിയ ചർച്ചകൾക്ക് വേണ്ടി കോൺഗ്രസ് ഇത്തരത്തിൽ നിന്ന് കൊടുക്കുന്നത് അപലപനീയമാണ് എന്നും പറയുകയുണ്ടായി. മുതിർന്ന നേതാക്കളുടെ പക്വതയില്ലാത്ത പെരുമാറ്റത്തിനെതിരെ ശക്തമായി പ്രതികരിച്ച രാഹുൽ യുവ നേതാക്കളെ കൊണ്ട് ഇതിനെതിരെ പ്രതികരിപ്പിക്കാൻ ഇടയുണ്ടാക്കരുതെന്ന് ശക്തമായ താക്കിയതാണ് നൽകിയത്. യുവ നേതാക്കൾ കാണിക്കുന്ന പക്വതയും പാകതയും കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഇനിയെങ്കിലും കാണിക്കാൻ പഠിക്കണം എന്നാണ് രാഹുൽ പറഞ്ഞത്. ഓരോ പദവിയിലേക്ക് മാറി വേണമെന്ന് തീരുമാനിക്കുന്ന ഹൈക്കമാൻഡ് ആണെന്നും തീരുമാനിച്ച ഒരു തീരുമാനത്തിനെതിരെ മറ്റാരും അഭിപ്രായങ്ങൾ പറയേണ്ട കാര്യമില്ല എന്നും ആസ്ഥാനത്ത് അവരവർ തുടരുക മാത്രമാണ് ചെയ്യേണ്ടതെന്നും തന്നെ യൂത്ത് കോൺഗ്രസ് പ്രസിഡണ്ടായി നിയമിച്ചത് ആണെങ്കിൽ ആസ്ഥാനത്തുനിന്ന് മാറാൻ പറയാനുള്ള അധികാരവും അവർക്കുണ്ട് എന്നും രാഹുൽ കൂട്ടിച്ചേർത്തു. ഹൈക്കമാന്റും കേരളത്തിലെ മുതിർന്ന നേതാക്കളും ഇടപെട്ട് എത്രയും വേഗം ഈ പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളും അവസാനിപ്പിച്ച് മാധ്യമ വിചാരണയ്ക്ക് പാർട്ടി കൊടുക്കുന്നത് നിർത്തണമെന്ന് രാഹുൽ ശക്തമായി വാദിക്കുകയാണ് മാധ്യമങ്ങൾക്ക് മുന്നിൽ ചെയ്തത്.അതേസമയത്ത് അധ്യക്ഷന് തിരഞ്ഞെടുക്കുന്നതിലും പഴയ അധ്യക്ഷന് മാറ്റുന്നതിലും ഒക്കെ പാർട്ടിക്ക് അതിന്റെ തായ് നടപടിക്രമങ്ങൾ ഉണ്ട് എന്നും അത് പാലിച്ച് സാവധാനത്തിൽ മാത്രമേ തീരുമാനത്തിലേക്ക് എത്താൻ കഴിയൂ എന്നും കെസി വേണുഗോപാൽ പ്രതികരിച്ചു. ചുരുക്കത്തിൽ കേരളത്തിലെ മുതിർന്ന നേതാക്കന്മാരും യുവ നേതാക്കന്മാരും തമ്മിൽ തല്ലുന്ന കാഴ്ചയാണ് കേരള രാഷ്ട്രീയം ഇപ്പോൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. മുതിർന്ന നേതാക്കളുടെ തല്ല് കോൺഗ്രസിൽ ഇത് ആദ്യം അല്ല എങ്കിലും അതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് യുവനേതൃനിര മുന്നിലേക്ക് വരുന്നത് ഇത് ആദ്യമായാണ് ഇതുവരെയും മൗനംപാലിച്ച് മാറി നിന്നവർ അതിശക്തമായ ഭാഷയിൽ പ്രതികരിച്ചു കൊണ്ടാണ് ഇപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത്. അതേസമയം കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയാൽ പ്രവർത്തകസമിതിയിലേക്ക് ക്ഷണിതാവായി നിയമിക്കും എന്നുള്ള ചില അഭിമുഖങ്ങൾ പരക്കുമ്പോഴും ഏത് സ്ഥാനത്തേക്ക് ആയിരിക്കും കെ സുധാകരനെ പരിഗണിക്കുക എന്നുള്ള ചർച്ചകളും രാഷ്ട്രീയത്തിൽ ചൂടുപിടിക്കുന്നുണ്ട്. കെപിസിസി അധ്യക്ഷൻ ആരാകണമെന്ന് കാര്യത്തെക്കാൾ കൂടുതൽ ഇപ്പോൾ ഉണ്ടായ രാഷ്ട്രീയ വിവാദങ്ങൾ ഒക്കെ ഒന്ന് 6 തണുപ്പിച്ച് എടുക്കുക എന്നതാണ് കോൺഗ്രസ് നേതൃത്വം ഇപ്പോൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. കെ സുധാകരൻ ഇത്തരത്തിൽ ഒരു നിലപാടെടുത്തുകൊണ്ട് പരസ്യപ്രസ്താവന നടത്തി പാർട്ടിക്കെതിരെ നിൽക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്ന കാര്യമല്ല എന്നാൽ അങ്ങനെ ഒരു നിലപാട് സുധാകരൻ എടുത്തതോടുകൂടി പാർട്ടി ആകെ അനിശ്ചിതത്തിൽ ആയി എന്ന് പറയാതെ വയ്യ. തെരഞ്ഞെടുപ്പും ലക്ഷ്യം വച്ച് മുന്നോട്ടുപോകേണ്ട ഈ സമയത്ത് ഇത്തരം പ്രസ്താവനകളും പ്രശ്നങ്ങളും ഉണ്ടാക്കുന്നത് പാർട്ടിയെ പരോക്ഷകരമായി ബാധിക്കും എന്നുള്ളത് കൊണ്ട് തന്നെ ദില്ലിയിലെ വിഷയത്തെക്കുറിച്ചുള്ള തിരക്കിട്ട് ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നു എന്നുള്ള റിപ്പോർട്ടുകൾ ഇതിനോടകം പുറത്തുവരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *