Your Image Description Your Image Description

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയുടെ വരവറിയിച്ച് നഗരത്തില്‍ ആയിരങ്ങള്‍ അണിനിരന്ന വർണാഭമായ വിളംബര ജാഥ. മേയ് ആറു മുതൽ 12 വരെ ആലപ്പുഴ ബീച്ചിലാണ് പ്രദര്‍ശനമേള നടക്കുന്നത്.

കളക്ടറേറ്റില്‍ നിന്ന് വൈകിട്ട് 4.30 ന് ആരംഭിച്ച ജാഥ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ജാഥ പ്രദർശന നഗരിയായ ആലപ്പുഴ ബീച്ചിൽ സമാപിച്ചു. കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന വിവിധ കലാരൂപങ്ങളും അണിനിരന്ന ജാഥ നഗരവീഥികള്‍ക്ക് ഉത്സവഛായ പകര്‍ന്നു.
ചെണ്ടമേളം,നാസിക് ഡോൾ, വനിത സംഘത്തിന്റെ ശിങ്കാരിമേളം, ബാൻഡ് മേളം, കേരളത്തിന്റെ തനത് കലാരൂപങ്ങളായ കഥകളി, തെയ്യം, ബഹുവർണ്ണ ബലൂണുകൾ, മുത്തുക്കുട, കുട്ടികളുടെ റോളർ സ്കേറ്റിംഗ്, ത്രിവർണ പതാക കയ്യിലേന്തിയ ഭാരതാംബ, വിവിധ രോഗങ്ങൾക്കെതിരെ സന്ദേശം നൽകുന്ന ആരോഗ്യ വകുപ്പിന്റെ നിശ്ചലദൃശ്യങ്ങൾ, പ്ലക്കാർഡുകൾ തുടങ്ങിയവ ജാഥയുടെ ആകർഷണമായി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട ബോധവത്കരണ പ്ലക്കാഡുകളും പോസ്റ്ററുകളും ജാഥയിലണിനിരന്നവര്‍ ഉയര്‍ത്തി. പി പി ചിത്തരഞ്ജൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, നഗരസഭ അധ്യക്ഷ കെ കെ ജയമ്മ, എഡിഎം ആശ സി എബ്രഹാം, സബ് കളക്ടർ സമീർ കിഷൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, നഗരസഭാംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവര്‍ ജാഥക്ക് നേതൃത്വമേകി. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഘോഷയാത്രയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍, കുടുംബശ്രീ, ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, എന്‍സിസി കേഡറ്റുകള്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ അണിനിരന്നു. ഏഴ് ദിവസം നീളുന്ന എന്റെ കേരളം മെഗാ പ്രദര്‍ശനം മെയ് ആറിന് ചൊവ്വാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് ആലപ്പുഴ ബീച്ചിലെ വേദിയില്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *