Your Image Description Your Image Description

ന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടാൻ ഒരുങ്ങുമ്പോൾ ഡൽഹി ക്യാപിറ്റൽസ് താരം കെ എൽ രാഹുൽ ലക്ഷ്യം വെയ്ക്കുന്നത് ഒരു റെക്കോർഡാണ്. ട്വന്റി 20 ക്രിക്കറ്റിൽ 43 റൺസ് കൂടി നേടിയാൽ രാഹുലിന് അതിവേഗം 8,000 റൺസെടുക്കുന്ന ഇന്ത്യൻ താരമായി മാറാൻ സാധിക്കും. സൂപ്പർതാരം വിരാട് കോഹ്‍ലിയുടെ റെക്കോർഡാണ് രാഹുലിന് തിരുത്തിയെഴുതാൻ കഴിയു​ക.

ട്വന്റി 20 ക്രിക്കറ്റിൽ 222 ഇന്നിങ്സുകളിൽ ബാറ്റ് ചെയ്ത രാഹുൽ 7,957 റൺസ് നേടിയിട്ടുണ്ട്. എന്നാൽ 243 ഇന്നിങ്സുകളിൽ നിന്നാണ് കോഹ്‍ലി 8,000 റൺസെന്ന നേട്ടം സ്വന്തമാക്കിയത്. കോഹ്‍ലിയുടെ റെക്കോർഡ് തകർക്കാൻ രാഹുലിന് ഇനിയും 21 ഇന്നിങ്സുകൾ ബാക്കിയുണ്ട്. ട്വന്റി 20 ക്രിക്കറ്റിൽ 8,000 റൺസ് തികച്ച മറ്റൊരു ഇന്ത്യൻ ബാറ്റർ ശിഖർ ധവാനാണ്. 277 ഇന്നിങ്സുകളിൽ നിന്നാണ് ധവാൻ ഈ നേട്ടത്തിലെത്തിയത്.

അതിനിടെ കെ എൽ രാഹുൽ ഉൾപ്പെടുന്ന ഡൽഹി ക്യാപിറ്റൽസിന് സൺറൈസേഴ്സിനെതിരായ മത്സരം നിർണായകമാണ്. ഐപിഎല്ലിൽ 10 മത്സരങ്ങൾ പിന്നിടുമ്പോൾ ആറ് വിജയവും നാല് പരാജയവുമാണ് ഡൽഹിയുടെ സമ്പാദ്യം. 12 പോയിന്റുള്ള ഡൽഹി ക്യാപിറ്റൽസ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തണമെങ്കിൽ ഇനിയുള്ള നാല് മത്സരങ്ങളിൽ കുറഞ്ഞത് രണ്ടെണ്ണം എങ്കിലും ഡൽഹിക്ക് ജയിക്കാൻ കഴിയണം.

Leave a Reply

Your email address will not be published. Required fields are marked *