Your Image Description Your Image Description

വയനാട് ഡിസിസി മുൻ ട്രഷറർ എൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകുമെന്ന് കുടുംബം. കുറച്ചു ദിവസങ്ങൾകൂടി കാത്തിരിക്കുമെന്നും നടപടിയുണ്ടായില്ലെങ്കിൽ പലകാര്യങ്ങളും വെളിപ്പെടുത്തുമെന്നും മരുമകൾ പത്മജ റിപ്പോർട്ടറിനോട് പറഞ്ഞു.വേണ്ടി വന്നാൽ സിപിഐഎം സഹായം സ്വീകരിക്കും. ഐ സി ബാലകൃഷ്ണൻ, എൻ ഡി അപ്പച്ചൻ, ഗോപിനാഥൻ എന്നിവർക്കെതിരെ പരാതി നൽകും. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന ഉറച്ച നിലപാടിലാണ് പത്മജ.
ഒരു ഔദാര്യവും വേണ്ടെന്ന് സിപിഐഎമ്മിനോട് പറഞ്ഞവർ അത് നിറവേറ്റുന്നില്ല. പത്തു ദിവസം കൂടെ കോൺഗ്രസിന് സമയം കൊടുക്കുന്നു. പത്തു ദിവസത്തിനുള്ളിൽ പരിഹരിച്ചില്ലെങ്കിൽ സഹായിക്കാൻ ആരു വന്നാലും സ്വീകരിക്കും. സഹിക്കുന്നതിന് പരിധിയുണ്ട്. സഹികെട്ടാണ് അവസാനം കത്ത് പുറത്തുവിട്ടത്. വളരെ മോശമായാണ് നേതാക്കൾ പെരുമാറിയതെന്നും കൂടെ ഉണ്ടാകുമെന്ന് പറഞ്ഞപ്പോൾ അത് വിശ്വസിച്ചിരുന്നുവെന്നും അവർ പറഞ്ഞു.സത്യം എല്ലാ കാലത്തും മറച്ചു വെക്കാനാവില്ല. നീതി കിട്ടിയേ തീരൂ. രണ്ടര കോടിക്ക് മുകളിൽ കട ബാധ്യതയുണ്ട്. പത്തു ലക്ഷം രൂപയാണ് കിട്ടിയത്. ഇത്രയും വലിയ പാർട്ടിക്ക് ചെയ്ത് തീർക്കാൻ കഴിയുന്ന കാര്യമേയുള്ളൂ. പ്രിയങ്ക ഗാന്ധിയിലേക്ക്‌ വിഷയം എത്തിക്കാൻ ആരൊക്കെയോ ഭയക്കുന്നുണ്ട്. അല്ലെങ്കിൽ അവർ വളരെ ലാഘവത്തോടെ വിഷയം കാണുന്നുവെന്നുവേണം കരുതാനെന്നും പത്മജ കൂട്ടിച്ചേർത്തു.അതേസമയം, എൻ എം വിജയൻ്റെ കുടുംബത്തിന് പിന്തുണ നൽകാനാണ് സിപിഐഎം തീരുമാനം. കോൺഗ്രസ് നേതൃത്വം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട സിപിഐഎം പ്രിയങ്ക ഗാന്ധി എൻ എം വിജയന്റെ കുടുംബത്തെ അപമാനിച്ചുവെന്നും ആരോപിച്ചു. നീതി ലഭിക്കാനുള്ള പോരാട്ടത്തിൽ കുടുംബത്തോടൊപ്പമെന്നും സിപിഐഎം ഏരിയ കമ്മറ്റി വ്യക്തമാക്കി.സഹകരണ ബാങ്കുകളിലെ നിയമനക്കോഴയുമായി ബന്ധപ്പെട്ട് വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നതാണ് സംഭവത്തിനു ആധാരം . ആത്മഹത്യ പ്രേരണാക്കുറ്റത്തിനാണു കേസ് എടുത്തത് . ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ ഡിസിസി ട്രഷറർ കെ.കെ.ഗോപിനാഥൻ, അന്തരിച്ച ഡിസിസി പ്രസിഡന്റ് പി.വി.‌ബാലചന്ദ്രൻ എന്നിവരാണു മറ്റു പ്രതികൾ. തന്റെ ജീവന് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഈ നാലു നേതാക്കൾക്കുമായിരിക്കും ഉത്തരവാദിത്തമെന്നു വിജയന്റെ ആത്മഹത്യക്കുറിപ്പിലുണ്ട്.തുടർന്ന് ഇന്ന് എൻ.എം.വിജയന്റെ കത്തിൽ പരാമർശിക്കുന്നവരെ പ്രതികളാക്കുകയായിരുന്നു. ഐ.സി.ബാലകൃഷ്ണൻ കേസിൽ ഒന്നാം പ്രതിയാണ്. വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെയും മകന്റെയും മരണത്തിൽ അസ്വാഭാവിക മരണത്തിനാണ് ആദ്യം കേെസടുത്തത്.ആത്മഹത്യക്കുറിപ്പ് വന്നതിനു പിന്നാലെയാണ് ആത്മഹത്യ പ്രേരണാക്കുറ്റത്തിനു കേസെടുത്തത്. കേസ് റജിസ്റ്റർ ചെയ്തതോടെ ഐ.സി.ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ പൊലീസിനു മുന്നിൽ ഹാജരാകേണ്ടി വന്നു . അതേസമയം, സഹകരണ ബാങ്ക് നിയമനക്കോഴ പരാതികളിൽ എൻ.എം.വിജയൻ ഉൾപ്പെടെ 6 പേർക്കെതിരെ വഞ്ചനാക്കുറ്റത്തിനു കേസെടുത്തിരുന്നു. താളൂർ സ്വദേശി പത്രോസ്, പുൽപള്ളി സ്വദേശി സായൂജ്, അമ്പലവയൽ ആനപ്പാറ സ്വദേശി ഷാജി എന്നിവരുടെ പരാതിയിലാണു കേസെടുത്തത്.ഇതിൽ മനം നൊന്താണ് വിജയൻ ആത്മഹത്യാ ചെയ്തത് എന്നും കേസിൽ വിജയൻ നിരപരാധി ആണെന്നും കാണിച്ച് കുടുംബം അന്ന് മുതൽ വലിയ പോരാട്ടമാണ് നടത്തുന്നത് .കേസ് കോൺഗ്രസിന്റെ അഭിമാനനത്തെ ചോദ്യം ചെയ്യുന്ന വിഷയം ആയതിനാൽ കാര്യം നേതൃത്വത്തിനുള്ളിൽ തന്നെ കൈകാര്യം ചെയ്ത് ഒത്തുതീർപ്പാകാനുള്ള ശ്രമവും നടന്നിരുന്നു . കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് നേതൃത്വം കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നുവെങ്കിലും അതിനു വരുത്തിയ കാലതാമസവും മാന്ധാതെയും കുടുംബത്തെ നിയമ പോരാട്ടവുമായി മുന്നോട്ടു പോകാൻ പ്രരിപ്പിച്ചിരിക്കുകയാണ് .

Leave a Reply

Your email address will not be published. Required fields are marked *