Your Image Description Your Image Description

കെപിസിസി അധ്യക്ഷനെ മാറ്റാൻ കോൺഗ്രസ് നേതൃത്വം തയ്യാറെടുത്തിരിക്കെ എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരൻ. 10 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. എന്താണ് സംസാരിച്ചത് എന്ന് താൻ പറയില്ലെന്നും പല നാട്ടുകാര്യങ്ങളും സംസാരിച്ചിട്ടുണ്ടാകുമെന്നുമായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം സുധാകരന്റെ പ്രതികരണം.രാഹുൽ കൂട്ടത്തിൽ ഉൾപ്പെടെയുള്ള യുവ നേതാക്കന്മാർ ഒക്കെ കൂടി ഒന്നിച്ചു ചേർന്ന് സുധാകരനെ പുറത്താക്കാൻ വേണ്ടി അണിയറയിൽ നീക്കങ്ങൾ സൃഷ്ടിക്കുന്നതിനിടയിലാണ് സുധാകരൻ മുതിർന്ന നേതാവായ എ കെ ആന്റണി കാണാനുള്ള തീരുമാനമെടുത്തത്. പാർട്ടിക്കുള്ളിൽ നിന്നുതന്നെ സുധാകരനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ആന്റണിയെ കണ്ട് സംസാരിച്ച കാര്യങ്ങൾ എന്താണ് എന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്താൻ സുധാകരൻ തയ്യാറായില്ല. എ കെ ആന്റണി സുധാകരന് അനുകൂലമായ നിലപാടാണ് എടുത്തിരിക്കുന്നത് എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട് അങ്ങനെയാണെങ്കിൽ തുടർച്ചകളിൽ ആന്റണിയുടെ സാന്നിധ്യം ഉറപ്പിക്കാം സുധാകരനെ തന്നെ കെപിസിസി അധികൃതസ്ഥാനത്ത് തുടരുന്നതിനോട് താല്പര്യമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ അത് കോൺഗ്രസ് നേതൃത്വത്തെയും ഹൈക്കമാന്റിനെയും ആന്റണി തന്നെ നേരിട്ട് അറിയിക്കാനുള്ള സാധ്യതകളുമുണ്ട്. യുവ നേതാക്കന്മാർ ഒക്കെ തനിക്കെതിരെ തിരിഞ്ഞ സ്ഥിതിക്ക് കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കന്മാരുടെ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ ഇനി പാർട്ടി അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആകുമെന്ന് സുധാകരന് ഉറപ്പായി മാത്രമല്ല ഇനി എന്തെങ്കിലും കാരണവശാൽ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു കൊടുക്കുകയാണെങ്കിൽ അത് തനിക്ക് കൂടി ഇഷ്ടപ്പെട്ട ആളിന് ആയിരിക്കണം എന്നും തനിക്ക് പാർട്ടിയുടെ തന്നെ ഉയർന്ന ഒരു പദവിയിലേക്ക് ക്ഷണം ഉണ്ടാകണമെന്നും സുധാകരൻ ഉറപ്പിച്ചു തന്നെയാണ് നിൽക്കുന്നത്. ഈ കാര്യങ്ങളൊക്കെ കഴിഞ്ഞദിവസം രാഹുൽഗാന്ധിയും ഘർഗീയമായുള്ള ചർച്ചയിലും സുധാകരൻ മുന്നോട്ടുവച്ചിരുന്നു. എന്നാൽ അതിനു ശേഷം തന്റെ നിലപാട് മാറ്റിക്കൊണ്ട് പാർട്ടിക്കെതിരെ ശക്തമായി പ്രതികരിച്ചതിനെ തുടർന്ന് പാർട്ടിക്കുള്ളിൽ തന്നെ സുധാകരനെതിരെ അതിശക്തമായ ഭിന്നിപ്പ് രൂപപ്പെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഒക്കെ പരിഗണിച്ചുകൊണ്ടാണ് എ കെ ആന്റണിയെ നേരിട്ട് കണ്ട് പിന്തുണ ഉണ്ടാകണമെന്ന് സുധാകരൻ അഭ്യർത്ഥിച്ചത്. കേരളത്തിലെ മുതിർന്ന നേതാവിന്റെ പിന്തുണ ലഭിച്ച തോടുകൂടി താൻ വിചാരിച്ച രീതിയിലേക്ക് തന്നെ കാര്യങ്ങൾ അടുക്കുമെന്ന് ശുഭപ്രതീക്ഷയിലാണ് സുധാകരൻ പുറത്തേക്കുവന്നത്. എന്നാൽ ആരെന്തു പറഞ്ഞാലും ഇനി നിലപാട് ഐക്കൺ ആൻഡ് തന്നെ എടുത്താൽ മതിയെന്നും അത് എത്രയും പെട്ടെന്ന് വേണമെന്ന് സുധാകരൻ മാധ്യമങ്ങളോടു ഉൾപ്പെടെ പ്രതികരിച്ച രീതി വളരെ മോശമായിപ്പോയി എന്നുമൊക്കെയുള്ള നിലപാടിലാണ് യൂത്ത് കോൺഗ്രസ് ഇപ്പോഴും നിലനിൽക്കുന്നത്.
കെപിസിസി നേതൃമാറ്റത്തിൽ ഹൈക്കമാൻഡ് ഉറച്ചുനിൽക്കുകയാണ്. അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേക്കും എന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിച്ചേക്കും. പുതിയ അധ്യക്ഷനായി ആന്റോ ആന്റണിയെ നിയമിക്കുമെന്നാണ് വിവരം. മുതിർന്ന നേതാക്കളുടെ പിന്തുണ ആൻ്റോ ആൻ്റണി ഉറപ്പിച്ചിട്ടുണ്ട്.അതൃപ്തനായ കെ സുധാകരനെ അനുനയിപ്പിക്കാനാകും ഇനി ശ്രമമുണ്ടാവുക. സുധാകരന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണങ്ങൾ ഒരു മുന്നറിയിപ്പാണെന്ന വിലയിരുത്തലുമുണ്ട്. നേതൃമാറ്റം നടപ്പിലാക്കിയാൽ സുധാകരൻ രൂക്ഷമായി പ്രതികരിക്കുമെന്നാണ് നേതൃത്വത്തിൻ്റെ ആശങ്ക. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സുധാകരനുമായി സംസാരിക്കും.എ കെ ആന്റണിയുടെ നിലപാടും അത് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തെ എങ്ങനെ ബാധിക്കുന്നു എന്ന കാര്യവും ഇനി കണ്ടറിയാം

Leave a Reply

Your email address will not be published. Required fields are marked *