Your Image Description Your Image Description

കെ.എസ്.ആർ.ടി.സിക്ക് പത്ത് റാപ്പിഡ് റിപ്പയർ മിനി വാനുകൾ നിരത്തിലിറങ്ങി . കഴിഞ്ഞ ദിവസം കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഫ്ളാഗ് ഒഫ് ചെയ്തു. സംസ്ഥാനതല ഉദ്ഘാടനമാണ് കൊട്ടാരക്കരയിൽ നടത്തിയത്.

കെ.എസ്.ആർ.ടി.സി ബസുകളുടെ ബ്രേക്ക് ഡൗൺ പരിഹരിക്കുന്നതിനാണ് മുഖ്യമായും റാപ്പിഡ് റിപ്പയർ ടീം പ്രവർത്തിക്കുന്നത് . സർവീസിനിടയിൽ ബസുകൾ പലപ്പോഴും തകരാറിലാകാറുണ്ട്. ഡിപ്പോകളിൽ അറിയിക്കുകയും വലിയ വർക്ക് ഷോപ് വാഹനമെത്തി തകരാർ പരിഹരിക്കുന്ന രീതിയായിരുന്നു നിലവിലുള്ളത്. അടിയന്തര ഘട്ടങ്ങളിൽ ഇതിന്റെ സേവനം ലഭിക്കാൻ കാലതാമസം ഉണ്ടാകാറുമുണ്ട്.

ഇതിന് പരിഹാരം എന്ന നിലയിലാണ് റാപ്പിഡ് റിപ്പയർ ടീമിന്റെ പുതിയ വാഹനങ്ങൾ ഇറക്കിയത് . നാല് വീലുകളുള്ളവ അലൂമിനിയം കവേർഡ് ബോഡിയാൽ നിർമ്മിതമായതാണ് മിനി വാനുകൾ. ഓരോ ടീമിലും ആവശ്യമായ മെക്കാനിക്കുകളും ടയറുകളും മറ്റ് സ്പെയർ പാർട്സുകളുമുണ്ടാകും. 24 മണിക്കൂറും സേവനം ലഭ്യമാകും വിധത്തിലാണ് ടീമുകളെ സജ്ജമാക്കിയിട്ടുള്ളത്.

വാഹനങ്ങൾ തകരാറിലായാൽ അധിക സമയം നഷ്ടപ്പെടുത്താതെ റാപ്പിഡ് റിപ്പയർ ടീം എത്തും. അവർക്കാവശ്യമായ വാഹനങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കുകയാണന്നാണ് .- കെ.ബി.ഗണേശ് കുമാർ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *