Your Image Description Your Image Description

മലപ്പുറം : ചങ്ങരംകുളം ഉദിനുപറമ്പിൽ സംഘർഷമുണ്ടായി.സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവിന് വെട്ടേറ്റു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നടുവിലവളപ്പിൽ സുബൈർ (45)ന് ആണ് വെട്ടേറ്റത്. സംഘർഷം തടയാനെത്തിയ റാഫി(39) ,ലബീബ് (21)എന്നിവർക്കും പരുക്കേറ്റു. മൂന്ന് പേരെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലഹരി സംഘം ആണ് പിന്നിലെന്ന് സംശയം.

സുബൈറിന് തലക്കാണ് വെട്ടേറ്റത്. ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയത് ചോദ്യം ചെയ്തതാണ് സംഘർഷത്തിന് വഴിവെച്ചത്. ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയത് ചോദ്യം ചെയ്തതാണ് സംഘർഷത്തിന് വഴിവെച്ചത്. മാരകായുധങ്ങളുമായെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വടിവാൾ ഉപയോഗിച്ച് തലക്ക് വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നുവെന്ന് സുബൈർ പറയുന്നു. കാറിലെത്തിയ സംഘം മൂന്ന് ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ചു. ഇത് ചോദ്യം ചെയ്തതോടെ ആക്രമിക്കുകയായിരുന്നു.

മറ്റ് രണ്ട് പേർക്ക് കഴുത്തിനും പിൻഭാ​ഗത്തുമായാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *