Your Image Description Your Image Description

കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പറയുന്നത് ഇതിനെയാണ്. ഇത്രയും കാലം ആളുകളെ പറ്റിച്ചു കൊണ്ട് വോട്ട് നേടുകയായിരുന്നു വയനാട്ടിൽ കോൺഗ്രസ് ചെയ്തു കൊണ്ടിരുന്നത്. എന്നാൽ ഇനിയത് നടക്കില്ല എന്നാണു വാർത്തകൾ കാണുമ്പോൾ മനസ്സിലാവുന്നത്. പ്രിയങ്ക ഗാന്ധിയ്ക്കെപ്പോഴും ജയിപ്പിച്ചു വിടാനൊരു മണ്ഡലം എന്ന ഒരൊറ്റ കമ്മിറ്റ്മെന്റ് മാത്രമേ വായനാട്ടുകാരോടുള്ളൂ. അതവർ മനസ്സിലാക്കാൻ വൈകിയതിൽ മാത്രമാണ് അതിശയം.
കഴിഞ്ഞ ദിവസം വഖഫ് ബില് ലോക്സഭയിൽ നടക്കുമ്പോൾ ഇത് തന്റെ കാര്യമില്ലെന്ന മട്ടിൽ വിദേശത്തു പോയി വിലസി നടക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. അതോടു കൂടി പ്രിയങ്കയോടുള്ള മുസ്ലിങ്ങളുടെ വിശ്വാസം പോവുകയായിരുന്നു. അതോടു കൂടി വഖഫ്‌ ഭേദഗതി ബില്ലിലെ ചർച്ചയിൽനിന്ന്‌ വിട്ടുനിന്ന പ്രിയങ്ക ഗാന്ധിക്കെതിരെ വയനാട്‌ മണ്ഡലത്തിൽ പ്രതിഷേധം പുകയുകയായിരുന്നു . 4.2 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചിട്ടും പ്രിയങ്ക വഞ്ചിച്ചുവെന്നാണ്‌ മുസ്ലിം വിഭാഗങ്ങളുടെ വിമർശം. മണ്ഡലത്തിലെ 41 ശതമാനത്തോളം മുസ്ലിം വോട്ടർമാരുടെ അകമഴിഞ്ഞുള്ള പിന്തുണയാണ്‌ പ്രിയങ്കക്ക്‌ വൻ വിജയം സമ്മാനിച്ചത്‌. മുസ്ലിം മതവിശ്വാസികളുടെ അവകാശം പൂർണമായും കവരുന്ന ബില്ലിലെ ചർച്ചയിൽനിന്ന്‌ വിട്ടുനിന്നത്‌ വഞ്ചനയാണെന്നാണ്‌ വിമർശം.
മുസ്ലിങ്ങളുടെ ഭരണഘടനാവകാശങ്ങൾ ബിജെപി ബുൾഡോസർ ചെയ്യുമ്പോൾ പ്രിയങ്ക എവിടെയായിരുന്നുവെന്ന ചോദ്യം എക്കാലത്തും മായാതെ നിൽക്കുമെന്ന്‌ മുഖപ്രസംഗത്തിൽ പ്രിയങ്കയെ കുറ്റപ്പെടുത്തികൊണ്ട് എഡിറ്റോറിയലിലൂടെ സമസ്‌ത വെള്ളിയാഴ്‌ചആഞ്ഞടിച്ചിരുന്നു . ബിൽ ചർച്ചാവേളയിൽ പാർലമെന്റിൽ എത്താത്തത്‌ കളങ്കമായെന്നുമുണ്ട്‌. വയനാടിന്റെ മുൻ എംപിയായ പ്രതിപക്ഷനേതാവ്‌ രാഹുൽ ഗാന്ധി പാർലമെന്റിലെത്തിയിട്ടും ബില്ലിനെതിരെ സംസാരിക്കാത്തതിനെയും സമസ്‌ത വിമർശിക്കുന്നുണ്ട്‌. മുസ്ലിം ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ കെ കെ അഹമ്മദ്‌ ഹാജി കഴിഞ്ഞദിവസം അതൃപ്‌തി പ്രകടമാക്കിയിരുന്നു. മറ്റു മുസ്ലിം സംഘടനകളും കടുത്ത പ്രതിഷേധത്തിലാണ്‌.
ന്യൂനപക്ഷങ്ങളുടെ വോട്ട്‌ മാത്രം മതിയെന്ന നിലപാടാണ്‌ രാഹുലും പ്രിയങ്കയും തുടരുന്നത്‌. മുസ്ലിങ്ങളെ ലക്ഷ്യമിട്ട്‌ ബിജെപി സർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി ബില്ലിനെതിരെയും ഇരുവരും വാ തുറന്നില്ല. അതോടു കൂടി മൃദുഹിന്ദുത്വ പാതയിലാണ്‌ തങ്ങളെന്ന്‌ രാഹുലും പ്രിയങ്കയും വീണ്ടും തെളിയിച്ചുവെന്നും വിമർശം ഉയർന്നിരുന്നു .
പ്രിയങ്കയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ്‌ സിപിഐ എമ്മും ഉയർത്തുന്നത്‌. ലോക്കൽ കേന്ദ്രങ്ങളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രകടനങ്ങളും പ്രതിഷേധയോഗങ്ങളും സംഘടിപ്പിച്ചു. പന്തംകൊളുത്തി പ്രകടനങ്ങളുമുണ്ടായി. പ്രതികരിക്കാത്ത മുസ്ലിം സംഘടന നേതാക്കൾക്കെതിരെ അണികളിൽ രോഷം പുകയുന്നുണ്ട്‌. ഇങ്ങനെയാണെങ്കിൽ വരുംദിവസങ്ങളിൽ പ്രിയങ്കക്കെതിരെ മണ്ഡലത്തിൽ കൂടുതൽ പ്രതിഷേധങ്ങളുണ്ടാകുമെന്നാണ് കേൾക്കുന്നത്.
സ്വന്തം കാര്യത്തിനപ്പുറം പ്രിയങ്കയ്ക്ക് വേറെയൊന്നുമില്ല എന്ന് ജനങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കുന്നത് നല്ലതാണു.
എന്തായാലും എലെക്ഷൻ അടുത്ത സ്ഥിതിയ്ക്ക് അതികം താമസിയാതെ തന്നെ പ്രിയങ്ക നാട്ടിലിറങ്ങും എന്ന് പ്രതീക്ഷിക്കാം. ഇറങ്ങുന്ന സമയത്ത് ഇപ്പൊ ഉള്ള പ്രതിസന്ധി കൂടി മുന്നിൽ കണ്ടു കൊണ്ട് ആളെ പറ്റിക്കാൻ എന്തെങ്കിലുമൊരു മരുന്ന് കയ്യിൽ കാണുകയും ചെയ്യും. ഇനിയും ആ വേലത്തരത്തിൽ വീണു പോവാതിരുന്നാൽ മാത്രം മതി.
സത്യം പറഞ്ഞാൽ അങ്ങനെയെങ്കിലും ജയിച്ചു കഴിഞ്ഞാൽ പിന്നെ ജനങ്ങളെ വേണ്ട എന്ന തന്റെ സ്ഥിരം പതിവ് പ്രിയങ്ക മാറ്റുമെങ്കിൽ അത് നല്ല കാര്യം തന്നെയാണ്. കുറച്ചെങ്കിലും പണിയെടുക്ക് നേതാവേ.. അല്ലാതെ ഇനിയും എന്റെ ഉപ്പൂപ്പാ ആനപ്പുറത്തു കയറിയിട്ടുണ്ട്. അതുകൊണ്ടു എനിക്കുമുണ്ട് തഴമ്പ് എന്നും പറഞ്ഞോണ്ടിരിക്കാതെ.

Leave a Reply

Your email address will not be published. Required fields are marked *