താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു എന്ന് കേട്ടിട്ടുണ്ടോ? എന്നാൽ നമ്മുടെ സുരേഷ് ഗോപിയ്ക്ക് അങ്ങനെയൊരു അമളി പറ്റിയിട്ടുണ്ട്. ബിജെപി യിലുള്ള സകലരും ഈമ്പുരാനെതിരെ കട്ടയ്ക്ക് നിന്നപ്പോഴും സുരേഷ് ഗോപി മാത്രം കമാന്നൊരക്ഷരം മിണ്ടാതെ നിൽക്കുകയായിരുന്നു. ആദ്യമൊക്കെ എല്ലാവരും കരുതിയത് സുരേഷ് ഗോപി സിനിമാ നടനും കൂടി ആയതുകൊണ്ടാണെന്നാണ്. എന്നാൽ കുറച്ച നാളുകൾ കഴിഞ്ഞപ്പോൾ സുരേഷ് ഗോപിയും ഈമ്പുരാനെതിരെ വന്നതോടെ ജനങ്ങൾ ആകെ കൺഫ്യൂഷനിലായി.
എന്നാൽ പിന്നെയല്ലേ കാര്യം പിടി കിട്ടുന്നത്. സുരേഷ് ഗോപി നായകനാവുന്ന ഒറ്റക്കൊമ്പന്റെ പ്രൊഡ്യൂസർ ആരാണെന്നാ? അത് വേറെ ആരുമല്ല ഗെയ്‌സ് അത് നമ്മുടെയെല്ലാം പ്രിയങ്കരനായ ഗോകുലം ഗോപാലൻ തന്നെയാണ്. അങ്ങനെ നോക്കുമ്പോൾ കോവിയണ്ണണ് വാ തുറക്കാൻ പറ്റുമോ? ഇല്ല. പക്ഷെ വാ തുറന്നെ തീരു എന്ന് പറഞ്ഞ് ബിജെപി ക്കാരെല്ലാം കൂടി ഇരു സൈഡിൽ നിന്നും കുത്തികൊണ്ടിരിക്കുമ്പോൾ വാ തുറക്കാതിരിക്കാൻ പറ്റുമോ? അതുമില്ല. പിന്നെന്തു ചെയ്യും? ആർക്കാനും വേണ്ടി ഓക്കാനിക്കുന്നതു പോലെ വാലും തലയുമില്ലാതെ എന്തെങ്കിലുമൊന്ന് മൊഴിയുക തന്നെ. അതാണ് നമ്മൾ കണ്ടത്. എന്നാൽ ഇന്നലെ ഇ ഡി, ഗോകുലം ഗോപാലന്റെ ആസ്തികൾക്കെതിരെ നീങ്ങിയപ്പോ കോവിയണ്ണൻത്രിശങ്കു സ്വർഗ്ഗത്തിലായി.
അതോടു കൂടി നമ്മുടെ തീപ്പൊരി നായകനായ സുരേഷ് ഗോപി അഭിനയിച്ച ഒറ്റക്കൊമ്പൻ സിനിമയും പ്രതിസന്ധിയിലേക്ക് പോവുകയായിരുന്നു . അങ്ങനെയാണ് ഒറ്റക്കൊമ്പൻ സിനിമയുടെ നിർമാതാവായ ഗോകുലം ഗോപാലന് എതിരെ നടക്കുന്ന ഇഡി റെയ്ഡിൽ പണി കിട്ടുന്നത് സുരേഷ് ഗോപിക്കു കൂടിയാണെന്ന് ആളുകൾക്ക് മനസ്സിലാവുന്നത് .
സംഭവം കൊഴുത്തപ്പോൾ ഒറ്റക്കൊമ്പൻ സിനിമയിൽ നിന്നു സുരേഷ് ഗോപി പിന്മാറണമെന്ന ആവശ്യവുമായി കേരളത്തിലെ മുതിർന്ന ബിജെപി നേതാക്കൾ ഉൾപ്പെടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും പരാതി അയച്ചിട്ടുണ്ട്.
ലഷ്കറെ തോയ്ബ ഭീകരനെ മഹത്വവൽകരിച്ച എമ്പുരാൻ സിനിമയുടെ നിർമാതാവായ ഗോകുലം ഗോപാലൻ്റെ ചിത്രത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനാകുന്നത് അനൗചിത്യമാണെന്നാണ് കേരളത്തിലെ ബി ജെ പി നേതാക്കളുടെ വാദം.
എൽ ടി ടി ഇ യുടെയും പി എഫ് ഐ യുടെയും വരെ ഹവാല ഇടപാടുകൾക്ക് ഇടനിലക്കാരനായ ഗോകുലം ഗോപാലന് എതിരെ കടുത്ത നടപടി എടുക്കണമെന്നും പരാതികളിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, ഗോകുലം ഗോപാലനു വൻ നിക്ഷേപമുള്ള 24 ന്യൂസ്, റിപ്പോർട്ടർ ചാനലുകളുടെ മൂലധന നിക്ഷേപത്തെ കുറിച്ചും ഇഡി അന്വേഷിക്കണമെന്നും മോദിയോടും അമിത് ഷായോടും ആവശ്യപ്പെടുന്നുമുണ്ട്.
റിപ്പോർട്ടർ ചാനലുമായി ബന്ധപ്പെട്ട ഇഡി കേസിൽ മുൻപ് നികേഷ് കുമാറിനൊപ്പം ഗോകുലം ഗോപാലനെയും ചോദ്യം ചെയ്തിരുന്നു.
കേരളത്തിലെ ചില ബി ജെ പി നേതാക്കൾ ഇടപെട്ടാണ് അന്നു ഇഡി അന്വേഷണം മരവിപ്പിച്ചത്.
ഗോദ്ര സംഭവത്തെ വളച്ചൊടിച്ച് മോദിയെയും അമിത് ഷായെയും കരിവാരി തേച്ച എമ്പുരാൻ സിനിമ ഗോകുലം ഗോപാലനു വിനയായി. അമിത് ഷാ ഇടപെട്ടതോടെ ഗോകുലത്തിൻ്റെ രക്ഷകരായിരുന്ന സുരേഷ് ഗോപി, വി മുരളീധരൻ തുടങ്ങിയ ബി ജെ പി നേതാക്കലും പിൻവലിഞ്ഞു. അതോടു കൂടി സുരേഷ് ഗോപി – ഗോകുലം ഗോപാലൻ സംരംഭമായ ഒറ്റക്കൊമ്പൻ ചിത്രം പൊളിക്കാനായി കേരളത്തിലെ ബിജെപി നേതാക്കൾ തന്നെ കളത്തിലിറങ്ങി. ഇനിയിപ്പോ എന്ത് ചെയ്യാനാ.. ഇതൊക്കെ നോക്കീം കണ്ടുമൊക്കെ കളിക്കണ്ടേ മന്ത്രി.. ഒന്നുകിൽ രാഷ്ട്രീയം അല്ലെങ്കിൽ സിനിമ.. ഇതിൽ ഏതെങ്കിലുമൊന്നെ നിങ്ങൾക്ക് നടക്കു. ഞങ്ങളുടെ അഭിപ്രായത്തിൽ അഭിനയം തന്നെയാണ് നല്ലത്. അതാവുമ്പോൾ ഒരു ഒറിജിനാലിറ്റി ഫീൽ ചെയ്യും.
പാവം, മിണ്ടിയാൽ അച്ഛൻ അമ്മയെ കൊല്ലും മിണ്ടിയില്ലെങ്കിൽ അച്ഛൻ പട്ടിയിറച്ചി കഴിക്കും എന്ന അവസ്ഥയിലാണിപ്പോൾ സുരേഷ് ഗോപി എന്നാണ് കേട്ടത്.