Your Image Description Your Image Description

ഒട്ടാവ: കാനഡയിൽ മാരകമായി കുത്തേറ്റ ഇന്ത്യൻ പൗരൻ മരിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ കസ്റ്റഡിയിലായതായി ഇന്ത്യന്‍ എംബസ്സി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. ഒട്ടാവയ്ക്കടുത്ത് റോക്ക്‌ലാന്‍ഡിലാണ് സംഭവം. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ, കാനഡയിലെ ഇന്ത്യൻ എംബസി ദാരുണമായ സംഭവം സ്ഥിരീകരിച്ചു. റോക്ക്‌ലാൻഡിൽ ഒരു ഇന്ത്യൻ വംശജന്‍ കുത്തേറ്റ് മരിച്ചതിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്. സംഭവത്തിന്റെ വിശദാംശങ്ങൾക്കായി കാത്തിരിക്കുന്നുണ്ടെങ്കിലും, ഇരയുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും എംബസി അറിയിച്ചു. സംശയിക്കപ്പെടുന്ന ഒരാളെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചിട്ടുണ്ട്.

‘ദുഃഖിതരായ ബന്ധുക്കൾക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നതിന് ഒരു പ്രാദേശിക കമ്മ്യൂണിറ്റി അസോസിയേഷൻ വഴി ഞങ്ങൾ അടുത്ത ബന്ധം പുലർത്തുന്നുണ്ട്. കാനഡയിലെ ഇന്ത്യൻ എംബസ്സി പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. ക്ലാരൻസ്-റോക്ക്‌ലാൻഡിൽ ഇന്ന് രാവിലെ ഒരാൾ മരിച്ചതായും മറ്റൊരാളെ അറസ്റ്റ് ചെയ്തതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നിരുന്നാലും, ഇന്ത്യൻ എംബസി അവരുടെ പോസ്റ്റിൽ പരാമർശിച്ച അതേ സംഭവം തന്നെയാണോ ഇതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം സ്ഥലത്ത് പോലീസ് സാന്നിധ്യം വര്‍ധിപ്പിച്ചതായി ഒന്‍ടാരിയോ പോലീസ് വ്യക്തമാക്കി. അടുത്തിടെയായി കാനഡയിൽ ഇന്ത്യൻ പൗരൻമാർക്കെതിരെയുളള അതിക്രമങ്ങൾ വർദ്ധിച്ച് വരികയാണ്. കഴിഞ്ഞ മാസം കാനഡയിലെ കാൽഗറി റെയിൽവേ സ്​റ്റേഷനിൽ ഇന്ത്യക്കാരിയെ യുവാവ് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *