Your Image Description Your Image Description

ലൈംഗികത ഏതൊരു മനുഷ്യന്റെയും പേർസണൽ താൽപര്യങ്ങളിൽ ഒന്നാണ്. അത് ജീവിതത്തിന്റെ ഒരു ഭാഗമാണ്. ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ ഒരു പങ്കാളിയെ കണ്ടെത്തുകയും തന്റെ ലൈംഗിക താല്പര്യം തുറന്നു പ്രകടിപ്പിക്കുകയും ചെയ്യാത്ത ആൾ ഇല്ല എന്ന് വേണം പറയാൻ. ചില ആളുകൾ ലൈംഗികത ഒരു തൊഴിലായി കണക്കാക്കുന്നു. എന്നാൽ ഇത് രണ്ടുമല്ലാതെ ലൈംഗികത ആസ്വദിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവർ ഉണ്ടാവുമോ? സംശയിക്കണ്ട. അങ്ങനെയും ചിലരുണ്ട്.
സ്ട്രീമിംഗ് സർവീസുകളിൽ വൈകിയാണ് എത്തിയതെങ്കിലും എഫ് എക്സിന്റെ ‘ഡയിംഗ് ഫോർ സെക്സ് ‘ എന്ന സീരീസിന് അടിസ്ഥാനമായ യഥാർത്ഥ സംഭവകഥ ഇതിനു മുൻപേ ലോകം അറിഞ്ഞതാണ്. യു കെയിൽ ഡിസ്നി പ്ലസ്സിൽ സ്ട്രീം ചെയ്യുന്ന സീരീസിൽ പറയുന്നത് മോളി കോച്ചൻ എന്ന വനിതയുടെ ജീവിത കഥയാണ്. വെറും മൂന്ന് വർഷം മാത്രം ജീവിച്ചിരിക്കുമെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയ, മോളി കോച്ചൻ എന്ന വനിതയുടെ ലൈംഗികതയിലൂടെയുള്ള യാത്രകളുടെ കഥയാണ് ഇതിൽ പറയുന്നത്.

തന്റെ നാല്പത്തിരണ്ടാം വയസ്സിൽ കാൻസർ ബാധിതയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പതിനഞ്ച് വർഷമായി ഭർത്താവായിരുന്ന പുരുഷനെ ഉപേക്ഷിച്ച് ലൈംഗികതയുടെ ലോകത്തേക്ക് ഇറങ്ങിത്തിരിക്കുകയായിരുന്നു ന്യൂയോർക്കിൽ ജനിച്ച മോളി. 2019 ൽ തന്റെ നാല്പത്തിയഞ്ചാം വയസ്സിൽ മരണമടയുമ്പോഴേക്കും അവർ തന്നിലെ ലൈംഗിക തൃഷ്ണയെ പരമാവധി തൃപ്തിപ്പെടുത്തിയിരുന്നു. ബാക്കിയുള്ളതെന്ന് ഡോക്ടർമാർ വിധിയെഴുതിയ മൂന്ന് വർഷവും അവർ ആസ്വാദ്യകരമാക്കി.

ഇരുന്നൂറിലധികം പുരുഷന്മാരോടൊപ്പം കിടക്ക പങ്കിട്ടും, തന്റെ അർദ്ധനഗ്‌ന ചിത്രങ്ങൾ ഓൺലൈനിൽ പങ്കുവച്ചും തന്നിലെ ലൈംഗിക തൃഷ്ണയെ കാൻസർ കെടുത്തില്ലെന്ന് അവർ ഉറപ്പു വരുത്തി. കാൻസർ ബാധിതയാണെന്നറിഞ്ഞതിനെ തുടർന്ന്, തന്റെ ഭർത്താവിനെ ഉപേക്ഷിച്ച ശേഷം ലൈംഗികതയുടെ ലോകത്ത് ആനന്ദനൃത്തമാടുന്ന മോളിയെയാണ് സീരീസിൽ കാണിക്കുന്നത്. ഈ സന്ദർഭങ്ങളിലൊക്കെ അവർക്ക് താങ്ങായി ഉണ്ടായിരുന്നത് അവരുടെ ഏറ്റവും അടുത്ത സുഹൃത്തായ നിക്കി ബോയർ ആയിരുന്നു. ജെന്നി സ്ലേറ്റ് ആണ് സീരീസിൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മോളി, തന്റെ മരണശേഷം പങ്കുവച്ച ‘ഡൈയിംഗ് ഫോർ സെക്സ് ‘ എന്ന പോഡ്കാസ്റ്റിലൂടെ പുറത്തുവന്ന കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ സീരീസ് നിർമ്മിച്ചിരിക്കുന്നത്. 2020 ൽ ആപ്പിളിന്റെ ഏറ്റവും ജനപ്രിയ പോഡ്കാസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട ഇത് 2021 ലെ ആമി അവാർഡിൽ പോഡ്കാസ്റ്റ് ഓഫ് ദി ഇയർ പുരസ്‌കാരം നേടുകയും ചെയ്തു. 2011 ൽ ആയിരുന്നു ഇവർക്ക് സ്തനാർബുദം ഉണ്ടെന്ന് ആദ്യമായി കണ്ടെത്തിയത്. പിന്നീട് അത് ഗുരുതരാവസ്ഥയിൽ എത്തിയതായി 2015 ൽ സ്ഥിരീകരിക്കുകയായിരുന്നു.

എന്നാൽ, ഈ വാർത്ത മോളിയെ തെല്ലും തളർത്തിയില്ല. തന്നെ മറ്റുള്ളവർ ഒരു ഇരയായി സഹതാപത്തോടെ വീക്ഷിക്കുന്നത് തീരെ ആഗ്രഹിക്കാത്ത മോളി, തന്റെ ഉള്ളിലെ ലൈംഗിക തൃഷ്ണയെ കാൻസർ തല്ലിക്കെടുത്താനും അനുവദിച്ചില്ല. തനിക്ക് അർബുദമാണെന്ന സത്യം പുറം ലോകത്തെ അറിയിക്കാതെയായിരുന്നു അവർ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് തന്റെ ലൈംഗിക യാത്ര തുടർന്നത്. രോഗം ഗുരുതരമാണെന്ന് സ്ഥിരീകരിച്ചതിനു ശേഷം, അത് മറച്ചു വയ്ക്കാൻ ആവില്ലെന്ന ഘട്ടം വന്നപ്പോൾ, രണ്ടര വർഷങ്ങൾക്ക് ശേഷമായിരുന്നു അവർ ഈ സത്യം തന്റെ വെബ്‌സൈറ്റിലൂടെ ലോകത്തിനു മുൻപിൽ വെളിപ്പെടുത്തിയത്. മൂന്ന് വർഷക്കാലത്തിനിടയിൽ 200 ൽ അധികം പുരുഷന്മാരോടൊപ്പം കിടക്ക പങ്കിട്ട മോളി കോച്ചൻ അക്ഷരാർത്ഥത്തിൽ തന്നെ ഒരു ലൈംഗിക ഘോഷയാത്രയായിരുന്നു തന്റെ ജീവിതാന്ത്യത്തിൽ നടത്തിയത്. അവസാന ആറു മാസങ്ങളിൽ കാൻസറിനും ലൈംഗികതക്കും ഒപ്പമുള്ള യാത്രയുടെ വിവരങ്ങൾ അവർ തന്റെ വെബ്‌സൈറ്റ് വഴി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. തന്റെ ശരീരത്തെ ജീവിതവുമായി ബന്ധിപ്പിച്ച് നിർത്തിയിരുന്നത് ലൈംഗികതയായിരുന്നു എന്നായിരുന്നു അവർ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *