Your Image Description Your Image Description

2025 ഒരു സാധാരണ വർഷം അല്ല, പുതിയൊരു തലമുറയെ സ്വാഗതം ചെയ്യുന്ന വർഷം കൂടിയാണ്. ‘ജനറേഷൻ ബീറ്റ’ എന്നറിയപ്പെടുന്ന ഈ പുത്തൻ തലമുറയുടെ പ്രത്യേകതകൾ എന്തൊക്ക എന്ന് നോക്കാം. 2025 മുതൽ 2039 വരെ ജനിക്കുന്ന കുട്ടികളെ ഉൾക്കൊള്ളുന്ന വിഭാഗമാണ് ജനറേഷൻ ബീറ്റ. മില്ലേനിയൽസ് (1981-1996), ജൻ ഇസഡ് (1996-2010), ജൻ ആൽഫ (2010-2024) എന്നിവയ്ക്ക് ശേഷം വരുന്ന പിൻഗാമിയാണ് ഇത്. മനുഷ്യ ചരിത്രത്തിലെ പുതിയ യുഗങ്ങളെ സൂചിപ്പിക്കാൻ ഗ്രീക്ക് അക്ഷരമാലയിൽ നിന്ന് പേരുകൾ എടുക്കുന്നതിനാലാണ് ആൽഫയിൽ തുടങ്ങി ജനറേഷൻ ബീറ്റ വരെ എത്തിനിൽക്കുന്നത്.

ജനറേഷൻ ബീറ്റ 2035-ഓടെ ലോകജനസംഖ്യയുടെ 16 ശതമാനം വരുമെന്നാണ് സാമൂഹിക ഗവേഷകനായ മാർക്ക് മക്രിൻഡിലിന്റെ പഠനം. 22-ാം നൂറ്റാണ്ടിലെ ലോകത്തെ രൂപപ്പെടുത്തുന്നതിൽ ഈ തലമുറക്കാർക്ക് നിർണായകമായ പങ്ക് വഹിക്കാനാകും. ഡിജിറ്റൽ ലോകത്തിൽ ജനിച്ചു വളരുന്ന ഇവർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി തുടങ്ങിയ സങ്കേതവിദ്യകളുമായി അടുത്ത ബന്ധം പുലർത്തുമെന്നതാണ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, വെർച്വൽ റിയാലിറ്റി, ഇൻ്റർനെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ആക്‌സസ് ചെയ്യാനും അവയിൽ പ്രാവീണ്യം നേടാനും ജനറേഷൻ ബീറ്റയ്ക്ക് കൂടുതൽ അവസരങ്ങളുണ്ട്.

സ്മാർട്ട് ടെക്‌നോളജിയുടെയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെയും ഉയർച്ച ഇതിന് മുൻപുള്ള ആൽഫ ജനറേഷൻ അനുഭവിച്ചിട്ടുണ്ടെങ്കിലും എഐ, ഓട്ടോമേഷൻ എന്നിവ ദൈനംദിന ജീവിതത്തിലും വിദ്യാഭ്യാസത്തിലും ജോലിസ്ഥലങ്ങളിലും ആരോഗ്യ സംരക്ഷണത്തിനും വിനോദത്തിനും പൂർണ്ണമായി ഉൾപ്പെടുത്തുന്ന ഒരു കാലഘട്ടം ജനറേഷൻ ബീറ്റ തന്നെയായിരിക്കും. ജനറേഷൻ ബീറ്റ ആരോഗ്യ സംരക്ഷണത്തിലും സാങ്കേതിക വിദ്യയിലും പുരോഗതി കൈവരിക്കുന്നതോടെ ഈ കാലയളവിൽ ജനിക്കുന്ന പല കുട്ടികൾക്കും കൂടുതൽ ആയുസ്സ് ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

ജനറേഷൻ ബീറ്റയുടെ ഉദയം മനുഷ്യരാശിയുടെ ഭാവിക്ക് വലിയ പ്രതീക്ഷകൾ നൽകുമെന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ, ആഗോളവൽക്കരണത്തിന്റെ പ്രശ്നങ്ങൾ, കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യയിലെ മാറ്റങ്ങൾ തുടങ്ങിയ പ്രശ്നങ്ങളും ഇവർ നേരിടേണ്ടി വരുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.

About Author
Web Desk
View All Articles
Check latest article from this author !
യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി. ആറ്റിങ്ങൽ ചെമ്പൂർ സ്വദേശി നിഖിലിനെയാണ് പൊലീസ് അകാരണമായി മർദ്ദിച്ചതായി പരാതി ഉയർന്നത്. ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ അമ്മ പൊലീസ് മർദ്ദനത്തിനെതിരെ പരാതി നൽകിയെങ്കിലും കേസെടുക്കുന്നില്ലെന്നും ആരോപണമുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രിക്കടക്കം പരാതി നൽകാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്.  വീടിന് അടുത്ത് താമസിക്കുന്ന സുഹൃത്തായ അഖിലിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനായി പോയതായിരുന്നു നിഖിൽ. ഈ സമയത്ത് അഖിലിൻ്റെ അച്ഛൻ മദ്യപിച്ച് ബഹളം ഉണ്ടാക്കിയെന്ന് ഇവർ ആരോപിക്കുന്നു. തുടർന്ന് അഖിലും അച്ഛനും തമ്മിൽ ഉന്തും തള്ളും നടന്നു.  നിഖിൽ ഇരുവരെയും പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും സ്ഥിതി കൂടുതൽ വഷളായതോടെ വീടിന് മുന്നിലെ റോഡിലേക്ക് മാറിനിന്നു.  ഈ സമയം അച്ഛനും മകനും തമ്മിൽ തർക്കം നടക്കുന്നത് അറിഞ്ഞ് ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി. ഇവർ റോഡിൽ നിൽക്കുകയായിരുന്ന നിഖിലിനെ കാരണമില്ലാതെ മർദ്ദിച്ചെന്നാണ് പരാതി. നിഖിലിന്റെ ദേഹമാസകലം അടിയേറ്റ പാടുകളും  കൈക്ക് പൊട്ടലുമുണ്ട്. കണ്ടാൽ അറിയുന്ന അഞ്ചോളം പോലീസുകാർ ചേർന്നാണ് നിഖിലിനെ മർദ്ദിച്ചത് എന്നാണ് ആരോപണം. നിഖിലിന്റെ അമ്മ ജയ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന് കുടുംബം പറഞ്ഞു.

January 4, 2025
ആശങ്കയുടെ അഞ്ചു ദിവസങ്ങൾ; വനം വകുപ്പിനെ വട്ടംചുറ്റിച്ച് ഇൻഫോസിസ് ക്യാംപസിൽ ഇറങ്ങിയ പുള്ളിപ്പുലി
ലോകത്ത് ആദ്യമായി സാറ്റലൈറ്റ് വഴി ശസ്ത്രക്രിയ

Leave a Reply

Your email address will not be published. Required fields are marked *