Your Image Description Your Image Description

ബെയ്‌ജിങ്‌: പുതിയ വൈറസിനെ പേടിക്കേണ്ടതില്ലെന്നു ചൈന. നിലവിൽ പുറത്തു വന്ന വൈറസ് വ്യാപന റിപ്പോര്‍ട്ടുകള്‍ ചൈന നിഷേധിച്ചു. ശൈത്യ കാലത്തെ സാധാരണ അണുബാധ മാത്രമേയുളളൂവെന്നും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശ്വാസകോശ അണുബാധ കുറവാണെന്നുമാണ് ചൈനയുടെ വിശദീകരണം. ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്എംപിവി അഥവാ ഹ്യൂമണ്‍ മെറ്റാന്യൂമോവൈറസ്. ന്യുമോണിയ വിഭാഗത്തില്‍പ്പെട്ട രോഗമായാണ് ഇതിനെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി എല്ലാ പ്രായത്തിലുള്ളവരെയും ഈ രോഗം ബാധിക്കാമെന്നാണ് ഡിസിസി (യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അന്റ് പ്രവന്‍ഷന്‍) വ്യക്തമാക്കുന്നത്.

2001ലാണ് ആദ്യമായി എച്ച്എംപിവി സ്ഥിരീകരിക്കപ്പെട്ടത്. കൊവിഡ് 19 വൈറസുമായി നിരവധി സാമ്യതകള്‍ എച്ച്എംപിവിക്കുണ്ട്. എന്നാല്‍, ശൈത്യകാലത്തോ ചൂട് കുറഞ്ഞ കാലാവസ്ഥയിലോ ആണ് എച്ച്എംപിവി വ്യാപനം കൂടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്നും വ്യാപനത്തെ നിരീക്ഷിച്ച് വരികയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ മുൻകരുതൽ എടുക്കുകയാണ് വേണ്ടതെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു. പുതിയ വൈറസിനെ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ നിരവധി റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *