Your Image Description Your Image Description

ചൈന: ലോകത്തിലെ ആദ്യത്തെ ഉപഗ്രഹ അധിഷ്ഠിത അൾട്രാ റിമോട്ട് ശസ്ത്രക്രിയകൾ നടത്തി ചെെന. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പ്രസിദ്ധീകരിച്ച അനുബന്ധ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഭൂമിക്ക് 36,000 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആപ്‌സ്റ്റാർ -6 ഡി ബ്രോഡ്‌ബാൻഡ് കമ്മ്യൂണിക്കേഷൻസ് സാറ്റ്‌ലൈറ്റ് ഉപയോഗിച്ചാണ് ചൈന പ്രവർത്തനങ്ങൾ നടത്തിയത്. പീപ്പിൾസ് ലിബറേഷൻ ആർമി ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ ടിബറ്റിലെ ലാസ, യുനാനിലെ ഡാലി, ഹൈനാനിലെ സന്യ എന്നിവിടങ്ങളിൽ നിന്ന് വിദൂരമായി അഞ്ച് ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

ബീജിംഗിലുള്ള രോഗികൾക്ക് കരൾ, പിത്തസഞ്ചി, പാൻക്രിയാസ് എന്നിവയിൽ റോബോട്ടിക് ശസ്ത്രക്രിയാ സംവിധാനത്തിൻ്റെ സഹായത്തോടെ ശസ്ത്രക്രി നടത്തി. സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി പ്രകാരം എല്ലാ രോഗികളും സുഖം പ്രാപിക്കുകയും ഡിസ്ചാർജ് ചെയ്തുവെന്നും ചൈന വ്യക്തമാക്കുന്നു. 2020ൽ വിക്ഷേപിച്ച ആപ്‌സ്റ്റാർ-6ഡി ഉപഗ്രഹം ഈ നേട്ടത്തിൽ നിർണായക പങ്കുവഹിച്ചതായി ​റിപ്പോർട്ടിൽ പറയുന്നു. സെക്കൻഡിൽ 50 ഗിഗാബൈറ്റുകൾ വിതരണം ചെയ്യാനും ഏഷ്യ-പസഫിക് മേഖലയിലുടനീളം പ്രത്യേകിച്ച് വായു, കടൽ എന്നിവിടങ്ങളിൽ വിപുലമായ കവറേജ് നൽകാനും ആപ്‌സ്റ്റാർ-6ഡി ക്ക് സാധിക്കും. നവംബറിൽ രാജ്യത്തെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് പ്രൊപ്പൽഷൻ കമ്മ്യൂണിക്കേഷൻസ് ഉപഗ്രഹമായ ആപ്‌സ്റ്റാർ-6E ഇന്തോനേഷ്യയിലേക്ക് എത്തിച്ചുകൊണ്ട് ചൈന സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യ കൂടുതൽ വികസിപ്പിച്ചെടുത്തിരുന്നു.

ആപ്‌സ്റ്റാർ -6 ഡി ന് ഭൂമിയുടെ ഉപരിതലത്തിൻ്റെ മൂന്നിലൊന്ന് അതിൻ്റെ ഭൂസ്ഥിര ഭ്രമണപഥത്തിൽ നിന്ന് നിരീക്ഷിക്കാൻ കഴിയും. എങ്കിലും അതിൻ്റെ വിശാലമായ കവറേജിന് കാര്യമായ ദൂരങ്ങളിൽ ഡാറ്റ റിലേ ചെയ്യേണ്ടതുണ്ട്. ഇത് റിമോട്ട് സർജറികൾ പോലുള്ള തത്സമയ ആപ്ലിക്കേഷനുകൾക്ക് വെല്ലുവിളികൾ ഉയർത്തുന്നു. ഈ വെല്ലുവിളികളെ നേരിടാൻ ബെയ്ജിംഗിലെ ഒരു രോഗിയുടെ കരൾ ട്യൂമർ നീക്കംചെയ്ത് ലാസയിൽ ആദ്യ ശസ്ത്രക്രിയ നടത്തിയ ഡോ. ലിയു റോംഗ്, സാറ്റലൈറ്റ് ഓപ്പറേറ്റർ എന്നിവരിൽ നിന്നുള്ള വിദഗ്ധരുടെ ഒരു ഇൻ്റർ ഡിസിപ്ലിനറി ടീമിനെ വിളിച്ചുകൂട്ടിയതായി ചൈനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *