Your Image Description Your Image Description
Kerala Kerala Mex Kerala mx
1 min read
32

യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി. ആറ്റിങ്ങൽ ചെമ്പൂർ സ്വദേശി നിഖിലിനെയാണ് പൊലീസ് അകാരണമായി മർദ്ദിച്ചതായി പരാതി ഉയർന്നത്. ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ അമ്മ പൊലീസ് മർദ്ദനത്തിനെതിരെ പരാതി നൽകിയെങ്കിലും കേസെടുക്കുന്നില്ലെന്നും ആരോപണമുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രിക്കടക്കം പരാതി നൽകാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. വീടിന് അടുത്ത് താമസിക്കുന്ന സുഹൃത്തായ അഖിലിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനായി പോയതായിരുന്നു നിഖിൽ. ഈ സമയത്ത് അഖിലിൻ്റെ അച്ഛൻ മദ്യപിച്ച് ബഹളം ഉണ്ടാക്കിയെന്ന് ഇവർ ആരോപിക്കുന്നു. തുടർന്ന് അഖിലും അച്ഛനും തമ്മിൽ ഉന്തും തള്ളും നടന്നു. നിഖിൽ ഇരുവരെയും പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും സ്ഥിതി കൂടുതൽ വഷളായതോടെ വീടിന് മുന്നിലെ റോഡിലേക്ക് മാറിനിന്നു. ഈ സമയം അച്ഛനും മകനും തമ്മിൽ തർക്കം നടക്കുന്നത് അറിഞ്ഞ് ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി. ഇവർ റോഡിൽ നിൽക്കുകയായിരുന്ന നിഖിലിനെ കാരണമില്ലാതെ മർദ്ദിച്ചെന്നാണ് പരാതി. നിഖിലിന്റെ ദേഹമാസകലം അടിയേറ്റ പാടുകളും കൈക്ക് പൊട്ടലുമുണ്ട്. കണ്ടാൽ അറിയുന്ന അഞ്ചോളം പോലീസുകാർ ചേർന്നാണ് നിഖിലിനെ മർദ്ദിച്ചത് എന്നാണ് ആരോപണം. നിഖിലിന്റെ അമ്മ ജയ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന് കുടുംബം പറഞ്ഞു.

January 4, 2025
0

തിരുവനന്തപുരം: തലസ്ഥാനത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാക്കൾക്ക് പരിക്ക്. സ്കൂട്ടർ യാത്രികരായ രണ്ട് യുവാക്കളെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. തിരുവനന്തപുരം കള്ളിക്കാടാണ്
സംഭവം നടന്നത്. കള്ളിക്കാട് സ്വദേശികളായ സജീവ് കുമാര്‍, ചന്ദ്രന്‍ എന്നിവർക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

യുവാക്കൾ സ്കൂട്ടറിൽ യാത്ര ചെയ്യവെ റോഡിൽ നിന്നിരുന്ന കാട്ടുപോത്ത് ഇവരെ ആക്രമിക്കുകയായിരുന്നു. ഇരുവരെയും ആക്രമിച്ച ശേഷം പ്രദേശത്തു നിന്നും ഓടിപ്പോയ കാട്ടുപോത്ത് മറ്റൊരാളെയും അക്രമിക്കാനായി ശ്രമിച്ചു. പിന്നീട് ഇതേ കാട്ടുപോത്ത് നെട്ടുകാല്‍തേരി ഓപ്പണ്‍ ജയിലിന്റെ റബ്ബര്‍ തോട്ടത്തിലേക്ക് പ്രവേശിച്ചതായി നാട്ടുകാര്‍ പറഞ്ഞു. റബ്ബർ തോട്ടം കാടുപിടിച്ചു കിടക്കുന്നതിനാൽ സ്ഥിരമായി വനത്തിൽ നിന്ന് കാട്ടുപോത്ത് നാട്ടിലിറങ്ങുന്നുവെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഇത്തരം അപകടങ്ങൾ പതിവാകാതിരിക്കാൻ പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *