Your Image Description Your Image Description

മുംബൈ: ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസ് കത്തിയമർന്നു. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടത് 34 യാത്രക്കാർ. മുംബൈ-ഗോവ ഹൈവേയിൽ ജോഗേഷ്വാരിയ്ക്കും മാൽവാനിനും ഇടയിൽ വച്ചാണ് അപകടം നടന്നത്. ബസിന്റെ പിൻഭാഗത്ത് പൊട്ടിത്തെറി ശബ്ദം കേട്ടു, പിന്നാലെ പുകയുയർന്നതു കണ്ട ഡ്രൈവർ ഉറക്കത്തിലായിരുന്ന യാത്രക്കാരെ പെട്ടന്നുണർത്തി പുറത്തെത്തിക്കുകയായിരുന്നു.

യാത്രക്കാരുടെ സാധന സാമഗ്രഹികളും ലഗേജുകളും ബസിനോടൊപ്പം കത്തിയമർന്നു. ശനിയാഴ്ച അർധരാത്രിയിലാണ് സംഭവം ഉണ്ടായത്. കോളാഡിനും റായ്ഗഡിലും കൊങ്കൺ റെയിൽവേ പാലത്തിന് അടിയിലൂടെ ബസ് പോകുന്ന സമയത്താണ് അപകടമുണ്ടായത്. കൊളാഡ് പൊലീസും അഗ്നി രക്ഷാസേനയും സ്ഥലത്ത് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ദീപക് നൈട്രേറ്റ് കെമിക്കൽ ഫാക്ടറിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളുടെ സഹകരണത്തോടെ തീ നിയന്ത്രണ വിധേയം ആക്കിയപ്പോഴേയ്ക്കും ബസും യാത്രക്കാരുടെ സാധനങ്ങളും പൂർണമായി കത്തി നശിച്ചിരുന്നു.

ബസിന്റെ പിൻഭാഗത്ത് പൊട്ടിത്തെറി ശബ്ദം കേട്ടാണ് ഡ്രൈവർ വാഹനം നിർത്തിയത്. തൊട്ട് പിന്നാലെ തന്നെ സ്ലീപ്പർ ബസിന്റെ പിന്നിൽ നിന്ന് പുക ഉയരുകയും തീ പടരുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *