Your Image Description Your Image Description

എറണാകുളം : ക്രിസ്മസ് ആഘോഷത്തിനിടെ വാഹനങ്ങൾക്ക് മുകളിൽ കയറിയിരുന്ന് കോളേജ് വിദ്യാർത്ഥികൾ അഭ്യാസപ്രകടനങ്ങൾ നടത്തിയ സംഭവത്തിൽ മോട്ടർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെൻ്റ് വിഭാഗം കേസെടുത്തു.

പെരുമ്പാവൂർ മാറമ്പിള്ളി എംഇഎസ് കോളജിൽ 19ന് വൈകിട്ടായിരുന്നു സംഭവം. കോളജ് കോംപൗണ്ടിൽ നിന്ന് പുറത്തിറങ്ങി പൊതുവഴിയിൽ നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലായിരുന്നു അഭ്യാസങ്ങൾ,വാഹനത്തിൽ നൃത്തം ചെയ്തും തൂങ്ങിക്കിടന്നും അപകടകരമായ രീതിയിൽ. നാട്ടുകാരിൽ ചിലർ പകർത്തിയ ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിൽ എറണാകുളം എൻഫോഴ്സസ്മെന്റ്റ് ആർടിഒ കെ.മനോജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി നടപടി സ്വീകരിക്കുകയായിരുന്നു.

ഇതിൽ റജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ വരെ ഉണ്ടായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറയുന്നു. വാഹനങ്ങൾ പലതും വിദ്യാർഥികളുടെ സുഹൃത്തുക്കളുടേത് ആയിരുന്നു. 3 വാഹനങ്ങൾക്ക് എതിരെ അപ്പോൾ നോട്ടിസ് നൽകി. മറ്റു വാഹന ഉടമകൾക്ക് വരും ദിവസങ്ങളിൽ എറണാകുളത്തെ ഓഫിസിൽ ഹാജരാകണം എന്ന് കാണിച്ച് നോട്ടിസ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *