Your Image Description Your Image Description

പുതുവർഷത്തിൽ പുത്തൻ ടീച്ചറുകളും ആയി വിപണി കീഴടക്കാൻ ഒരുങ്ങി ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മീ. കമ്പനിയുടെ 14 പ്രോ സ്‌മാര്‍ട്ട്ഫോണ്‍ സിരീസ് 2025 ജനുവരിയില്‍ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. റിയല്‍മീ 14 പ്രോ, റിയല്‍മീ 14 പ്രോ+ എന്നീ രണ്ട് മോഡലുകളാണ് ഈ സിരീസില്‍ വരുന്നത്. റിയല്‍മീ 14 പ്രോ സിരീസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ കമ്പനി പുറത്തുവിടുമെന്നാണ് വിവരം.

റിയല്‍മീ 14 പ്രോ, റിയല്‍മീ 14 പ്രോ+ എന്നീ രണ്ട് സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ ഉള്‍പ്പെടുന്ന റിയല്‍മീ 14 സിരീസും അടുത്ത മാസം പുറത്തിറങ്ങും. പവിഴ ഡിസൈനിലുള്ള ബാക്ക് പാനലില്‍ നിറംമാറ്റ ഫീച്ചറോടെയാണ് രണ്ട് ഫോണ്‍ മോഡലുകളും വിപണിയിലേക്ക് എത്തുക. മുമ്പ് റിയല്‍മീ 9 പ്രോ+ പുറത്തിറങ്ങിയതും ബാക്ക് പാനല്‍ കളര്‍ മാറ്റങ്ങളോടെയായിരുന്നു. എന്നാല്‍ ആ നിറംമാറ്റം അള്‍ട്രാവയലറ്റ് പ്രകാശം പതിക്കുമ്പോഴായിരുന്നു. റിയല്‍മീ 14 പ്രോ സിരീസില്‍ താപനില 16 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമ്പോഴാണ് ഫോണിന്‍റെ റിയര്‍ പാനലിന്‍റെ കളര്‍ മാറുക എന്നതാണ് സവിശേഷത.

റിയല്‍മീ 14 പ്രോ, റിയല്‍മീ 14 പ്രോ+ എന്നിവയുടെ ഫീച്ചറുകള്‍ വിശദമായി പുറത്തുവന്നിട്ടില്ല. സ്‌നാപ്‌ഡ്രാഗണ്‍ 7എസ് ജനറേഷന്‍ 3 സോക് ചിപ്‌സെറ്റോടെയായിരിക്കും പ്രോ+ വരിക. ഫോണുകള്‍ പുറത്തിറങ്ങുന്ന തീയതിയും വിലയും ഉടനറിയാമെന്ന് കമ്പനി അറിയിച്ചു. 5ജി സാങ്കേതികവിദ്യയോടെയാണ് ഇരു ഫോണുകളും വിപണിയിലെത്തുക.

Leave a Reply

Your email address will not be published. Required fields are marked *