ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേർഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി പ്രൊസസിംഗ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala Kerala Mex Kerala mx Thrissur
0 min read
23

ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേർഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി പ്രൊസസിംഗ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

January 15, 2024
0

ചെറുകിട കർഷകന് വിദേശത്തും സ്വദേശത്തും ഉൾപ്പെടെ വലിയ വിപണി സാധ്യത സൃഷ്ടിച്ചുകൊണ്ട് ക്യാപ്കോയുടെ പ്രവർത്തനം 2024 ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. ഒല്ലൂർ കൃഷി സമൃദ്ധി ഫാർമസ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ പ്രൊസസിംഗ് യൂണിറ്റ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്ന ക്യാബ്കോയിൽ കർഷകനും പങ്കാളിയാകും. കാർഷിക മേഖലയ്ക്കായി കേന്ദ്രസർക്കാർ ഡിസംബർ മാസം വരെ 1.7500 കോടി രൂപയാണ് (ഒരു ലക്ഷത്തി ഏഴായിരത്തി അഞ്ഞൂറ്

Continue Reading
റിപ്പബ്ലിക് ദിനം: ജില്ലയില്‍ വിപുലമായി ആഘോഷിക്കും മന്ത്രി കെ രാധാകൃഷ്ണന്‍ അഭിവാദ്യം സ്വീകരിക്കും
Kerala Kerala Mex Kerala mx Thrissur
1 min read
41

റിപ്പബ്ലിക് ദിനം: ജില്ലയില്‍ വിപുലമായി ആഘോഷിക്കും മന്ത്രി കെ രാധാകൃഷ്ണന്‍ അഭിവാദ്യം സ്വീകരിക്കും

January 14, 2024
0

റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിക്കും. എ.ഡി.എം ടി.മുരളിയുടെ അധ്യക്ഷയില്‍ സബ്കമ്മിറ്റി യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. ജനുവരി 26ന് തേക്കിന്‍ക്കാട് മൈതാനിയില്‍ വിദ്യാര്‍ഥി കോര്‍ണറില്‍ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അഭിവാദ്യം സ്വീകരിക്കും. പൊലീസ്, എക്സൈസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, ഫോറസ്റ്റ്, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് ഉള്‍പ്പെടെയുള്ള യൂണിറ്റുകളും ബാന്‍ഡ് ട്രൂപ്പുകളും പരേഡില്‍ അണിനിരക്കും. മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് ട്രോഫി സമ്മാനിക്കും.

Continue Reading
കടവല്ലൂരിൽ 27 കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായി
Kerala Kerala Mex Kerala mx Thrissur
1 min read
21

കടവല്ലൂരിൽ 27 കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായി

January 14, 2024
0

മൂന്ന് പതിറ്റാണ്ടിലേറെ കാത്തിരിപ്പിനൊടുവിൽ കടവല്ലൂർ പഞ്ചായത്തിലെ തിപ്പിലിശ്ശേരി വടക്കേ ലക്ഷം വീട് കോളനിയിലെ 27 കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായി. തലമുറകളായി സ്ഥലത്തെ സ്ഥിര താമസക്കാരായിരുന്നെങ്കിലും ഈ കുടുംബങ്ങളുടെ കയ്യില്‍ ഭൂമി സംബന്ധിച്ച ഒരു രേഖയും ഉണ്ടായിരുന്നില്ല. ഭൂനികുതിയും അടച്ചിരുന്നില്ല. അതിനാല്‍ അര്‍ഹതപ്പെട്ട പല ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല.കൂലിപ്പണിയാണ് ഏക വരുമാന മാർഗം. എ സി മൊയ്തീൻ എം എൽ എ ഇടപെട്ടാണ് ഈ കുടുംബങ്ങള്‍ക്ക് കൈവശ ഭൂമിയില്‍ അവകാശം നല്‍കാനുള്ള നടപടികള്‍

Continue Reading
പുല്ലൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ നിര്‍മ്മാണം ആരംഭിച്ചു
Kerala Kerala Mex Kerala mx Thrissur
1 min read
19

പുല്ലൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ നിര്‍മ്മാണം ആരംഭിച്ചു

January 14, 2024
0

പുല്ലൂര്‍ – പൊതുമ്പ്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ലളിത ബാലൻ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പൈപ്പ് മുരിയാട് പഞ്ചയാത്ത് പ്രസിഡന്റ്‌ ജോസ് ജെ ചിറ്റിലപ്പിള്ളിക്ക് കൈമാറി നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്.മുരിയാട് കായലില്‍ നിന്നും മൂരിക്കോള്‍ വഴി പുല്ലൂര്‍ പൊതുമ്പ്ചിറയിലേക്ക് നേരിട്ട് വെള്ളം എത്തിക്കുക വഴി പൊതുമ്പ്ചിറയുടെ ജല

Continue Reading
ഇരിങ്ങാലക്കുട ജനറൽ ആശുപത്രി എച്ച് എം സി യോഗം ചേർന്നു
Kerala Kerala Mex Kerala mx Thrissur
0 min read
24

ഇരിങ്ങാലക്കുട ജനറൽ ആശുപത്രി എച്ച് എം സി യോഗം ചേർന്നു

January 14, 2024
0

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി) യോഗം ചേർന്നു. ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സുജാ സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് എത്രയും വേഗം പ്രവർത്തന സജ്ജമാക്കണം. ആശുപത്രിയിലെ കാന്റീൻ പണിയുന്നതുമായി ബന്ധപ്പെട്ടുള്ള പുരോഗതിയും യോഗത്തിൽ വിലയിരുത്തി. ആശുപത്രി പരിസരത്ത് സി.സി.ടി.വി സ്ഥാപിക്കുന്നതിന്റെ ആവശ്യകതയെയും യോഗത്തിൽ ചർച്ച

Continue Reading
നിറച്ചാർത്ത് 2024; അങ്കണവാടി കലോത്സവം നടത്തി
Kerala Kerala Mex Kerala mx Thrissur
0 min read
18

നിറച്ചാർത്ത് 2024; അങ്കണവാടി കലോത്സവം നടത്തി

January 14, 2024
0

പാറളം ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവമായ “നിറച്ചാർത്ത് 2024” വർണ്ണാഭമായി ആഘോഷിച്ചു. പഞ്ചായത്തിലെ 23 അങ്കണവാടികളിലെ കുരുന്നുകൾ കലോത്സവത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുബിത സുഭാഷ് കലോത്സവം ഉദ്ഘാടനം ചെയ്തു. പാറളം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന കലോത്സവ ചടങ്ങിൽ വൈസ് പ്രസിഡന്റ് ആശാ മാത്യു അധ്യക്ഷത വഹിച്ചു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി ജോസഫ്, പഞ്ചായത്ത് ആരോഗ്യ

Continue Reading
വായനശാലകൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Thrissur
0 min read
29

വായനശാലകൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു

January 13, 2024
0

കുന്നംകുളം മണ്ഡലത്തിലെ അംഗീകൃത വായനശാലകൾക്കായി പുസ്തകങ്ങൾ വിതരണം ചെയ്തു. എ സി മൊയ്തീൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ വിനിയോഗിച്ചാണ് പുസ്തകങ്ങൾ വാങ്ങിയത്. പോർക്കുളം പഞ്ചായത്തിലെ പെങ്ങാമുക്ക് വായനശാലയ്ക്ക് പുസ്തകം കൈമാറി എ സി മൊയ്തീൻ എം എൽ എ വിതരണോദ്ഘാടനം നിർവഹിച്ചു . 45 വായനശാലകൾക്ക് പുസ്തകങ്ങൾ കൈമാറി. കുന്നംകുളം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സീതാ

Continue Reading
അജൈവ മാലിന്യങ്ങൾക്കായി ഒരു പൊതുവിടം കൂടി
Kerala Kerala Mex Kerala mx Thrissur
0 min read
22

അജൈവ മാലിന്യങ്ങൾക്കായി ഒരു പൊതുവിടം കൂടി

January 13, 2024
0

മുണ്ടുരിലെ വേലക്കോട് വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ഗ്രീൻ പാർക്കിൽ അജൈവ വസ്തുക്കൾ നേരിട്ട് സംഭരിക്കുന്ന കേന്ദ്രമായ ആർ ആർ എഫ് എൽ പൊതു കളക്ഷൻ പോയിന്റ്പ്രവർത്തനം ആരംഭിച്ചു. തൃശൂർ ജില്ലാ പഞ്ചായത്തിന്റെയും ക്ളീൻ കേരള കമ്പനി യുടെയും സംയുക്ത സംരംഭമായ ഗ്രീൻ പാർക്കിൽ അജൈവ വസ്തുക്കൾ നേരിട്ട് സംഭരിക്കുന്ന കേന്ദ്രത്തിന്റെ ഉദ്ഘാടനം എൽ എസ് ജി ഡി സ്പെഷ്യൽ സെക്രട്ടറി കെ മുഹമ്മദ്‌ വൈ സഫീറുള്ള ഐ എ എസ്

Continue Reading
പുന്നയൂര്‍ക്കുളത്തെ സാംസ്‌കാരിക നിലയം 21 ന് നാടിന് സമര്‍പ്പിക്കും
Kerala Kerala Mex Kerala mx Thrissur
1 min read
30

പുന്നയൂര്‍ക്കുളത്തെ സാംസ്‌കാരിക നിലയം 21 ന് നാടിന് സമര്‍പ്പിക്കും

January 12, 2024
0

പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ ആര്‍ട്ട് ഗ്യാലറിയോട് കൂടിയ സാംസ്‌കാരിക നിലയം യാഥാര്‍ഥ്യമാകുന്നു. റര്‍ബ്ബണ്‍ മിഷന്റെ 1.43 കോടി രൂപ ഫണ്ട് വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പ്രവര്‍ത്തനോദ്ഘാടനം ജനുവരി 21 ന് വൈകീട്ട് നാലിന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നാടിന് സമര്‍പ്പിക്കും. അണ്ടത്തോട് 18-ാം വാര്‍ഡില്‍ ഇരുനില കെട്ടിടത്തിലായി ഒരുക്കിയ സാംസ്‌കാരിക നിലയം പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ കാലം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന

Continue Reading
അഞ്ചേരി ഗവ. ഹൈസ്‌കൂളില്‍ നിര്‍മിച്ച പുതിയ ബ്ലോക്ക് തുറന്നു
Kerala Kerala Mex Kerala mx Thrissur
1 min read
27

അഞ്ചേരി ഗവ. ഹൈസ്‌കൂളില്‍ നിര്‍മിച്ച പുതിയ ബ്ലോക്ക് തുറന്നു

January 12, 2024
0

നവകേരള സൃഷ്ടിയില്‍ കേരളത്തിന്റെ മൂലധനമായാണ് വിദ്യാഭ്യാസത്തെ ഈ സര്‍ക്കാര്‍ നോക്കി കാണുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. തൃശൂര്‍ കോര്‍പ്പറേഷനു കീഴിലുള്ള അഞ്ചേരി ഗവ.ഹൈസ്‌കൂളില്‍ നിര്‍മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പുതിയൊരു വിദ്യാഭ്യാസ സംസ്‌കാരത്തെയാണ് കേരളത്തിന് സമ്മാനിച്ചത്. ഭൗതിക മാസ്റ്റര്‍ പ്ലാനിന് ഒപ്പം അക്കാദമിക മാസ്റ്റര്‍ പ്ലാനും കൂടി ഉണ്ടാകണമെന്ന ലക്ഷ്യം ഫലപ്രപ്തി കണ്ടു. വിപുലമായ വിദ്യാഭ്യാസ സങ്കല്‍പ്പങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്നും

Continue Reading