അബുദാബിയിൽ കോടതി ഫീസ് മാസ തവണകളായി അടക്കാൻ സംവിധാനം
Kerala Kerala Mex Kerala mx Pravasi Top News
0 min read
36

അബുദാബിയിൽ കോടതി ഫീസ് മാസ തവണകളായി അടക്കാൻ സംവിധാനം

March 17, 2025
0

അബുദാബിയിൽ കോടതി ഫീസ് മാസ തവണകളായി അടക്കാൻ സംവിധാനം.സാമ്പത്തിക പ്രതിസന്ധി മൂലം കോടതി നടപടികൾ പൂർത്തിയാക്കാനാകാതെ പ്രയാസപ്പെടുന്ന ഒട്ടേറെ ആളുകൾക്ക് ഗുണം ചെയ്യുന്നതാണ് പുതിയ തീരുമാനം. കോടതി, പബ്ലിക് പ്രോസിക്യൂഷൻ ഫീസ്, തർക്ക പരിഹാര ഫീസ്, അഭിഭാഷകർ, വിദഗ്ധർ, നോട്ടറി സേവനങ്ങൾ, എഡിജെഡി സേവനങ്ങളിലേക്കുള്ള ഫീസ് എന്നിവ ഉൾപ്പെടെ കോടതിയുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളും ഈ സേവനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എഡിജെഡി അണ്ടർ സെക്രട്ടറി യൂസഫ് സഈദ് അൽ അബ്രി പറഞ്ഞു.

Continue Reading
ലഹരിക്കെതിരെ ശിക്ഷകൾ കടുപ്പിക്കാനൊരുങ്ങി സൗദി
Kerala Kerala Mex Kerala mx Pravasi Top News
0 min read
30

ലഹരിക്കെതിരെ ശിക്ഷകൾ കടുപ്പിക്കാനൊരുങ്ങി സൗദി

March 17, 2025
0

ലഹരിക്കെതിരെ ശിക്ഷകൾ കടുപ്പിക്കാനൊരുങ്ങി സൗദി.മെത്താംഫെറ്റമിനുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രവർത്തനങ്ങളും ഇടപാടുകളും വലിയ കുറ്റകൃത്യങ്ങളുടെ ഗണത്തിൽപ്പെടുത്തി തടവ് ശിക്ഷ ഉൾപ്പെടെ കനത്ത ശിക്ഷ നൽകാൻ സൗദി അറ്റോർണി ജനറൽ ഷെയ്‌ഖ് സൗദ് അൽ മുജിബ് അംഗീകാരം നൽകി. ലഹരിക്കെതിരെ കനത്ത നടപടികൾ സ്വീകരിക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമായാണ് മെത്താംഫെറ്റമിനുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും വലിയ കുറ്റകൃത്യങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി തടവ് ശിക്ഷ നൽകാനുമുള്ള തീരുമാനത്തിന് അറ്റോർണി ജനറൽ അംഗീകാരം നൽകിയത്.

Continue Reading
കുവൈത്തിൽ പള്ളികളിൽ രാഷ്ട്രീയ പരാമർശങ്ങൾക്ക് വിലക്ക്
Kerala Kerala Mex Kerala mx Pravasi Top News
1 min read
34

കുവൈത്തിൽ പള്ളികളിൽ രാഷ്ട്രീയ പരാമർശങ്ങൾക്ക് വിലക്ക്

March 17, 2025
0

കുവൈത്തിൽ പള്ളികളിൽ രാഷ്ട്രീയ പരാമർശങ്ങൾക്ക് വിലക്ക് . വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും രാജ്യങ്ങൾക്കുമെതിരെ ഇമാമുമാർ അഭിപ്രായ പ്രകടനം നടത്തരുതെന്നും ഇസ്‌ലാമികകാര്യ മന്ത്രാലയത്തിലെ മസ്ജിദ് വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ബദർ അൽ ഒതൈബി പറഞ്ഞു. പണ്ഡിതരുൾപ്പെടെ പുറത്തുനിന്നുള്ള ആരും പള്ളിയിൽ പ്രസംഗിക്കാനോ മതഗ്രന്ഥങ്ങളും ലഘുലേഖകളും വിതരണം ചെയ്യാനോ പാടില്ല. അനധികൃത പണപ്പിരിവും അനുവദിക്കില്ല. പള്ളിയിൽ അനുമതിയില്ലാതെ അറ്റകുറ്റപ്പണിയോ ഭേദഗതികളോ ചെയ്യരുത്.  

Continue Reading
സൗദിയിൽ   തെരുവ് കച്ചവടക്കാരെ ശാക്തീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി
Kerala Kerala Mex Kerala mx Pravasi Top News
0 min read
33

സൗദിയിൽ തെരുവ് കച്ചവടക്കാരെ ശാക്തീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി

March 17, 2025
0

സൗദിയിൽ തെരുവ് കച്ചവടക്കാരെ ശാക്തീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി.‘ബസ്ത ഖൈർ’ എന്ന് പേരിട്ടിട്ടുള്ള പദ്ധതിയിലൂടെ എല്ലാ പ്രദേശങ്ങളിലെയും തെരുവ് കച്ചവടക്കാരുടെ വികസനത്തിന് പിന്തുണ നൽകുകയാണ് മുനിസിപ്പൽ ഭവന മന്ത്രാലയം ലക്ഷ്യമിടുന്നത്. റമസാൻ അവസാനം വരെ തുടരുന്ന ഈ സംരംഭം വിവിധ മേഖലകളിലുടനീളമുള്ള 600ലധികം തെരുവ് കച്ചവടക്കാരെ പിന്തുണയ്ക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയത്തിൽ ഈ വിഭാഗത്തിന്റെ ചുമതലയുള്ള രാജകുമാരി നൊജൂദ് ബിൻത് ഹസ്ലുൽ ബിൻ അബ്ദുൽ അസീസ് പറഞ്ഞു.

Continue Reading
സൗദി അറേബ്യയിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നത് പുനരാരംഭിക്കാനൊരുങ്ങി ഇന്തൊനീഷ്യ
Kerala Kerala Mex Kerala mx Pravasi Top News
0 min read
38

സൗദി അറേബ്യയിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നത് പുനരാരംഭിക്കാനൊരുങ്ങി ഇന്തൊനീഷ്യ

March 17, 2025
0

സൗദി അറേബ്യയിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നത് പുനരാരംഭിക്കാനൊരുങ്ങി ഇന്തൊനീഷ്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രം പ്രകാരം ഇന്തൊനീഷ്യൻ തൊഴിലാളികൾക്ക് 6 ലക്ഷം തൊഴിലവസരങ്ങൾ നൽകും. കരാർ ഉടൻ ഒപ്പുവെച്ചാൽ, 2025 ജൂണോടെ ഇന്തൊനീഷ്യ തൊഴിലാളികളെ സൗദി അറേബ്യയിലേക്ക് അയയ്ക്കുന്നത് പുനരാരംഭിക്കാൻ കഴിയും. തൊഴിലാളി അവകാശങ്ങളുടെ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുള്ള ഗ്യാരന്റികൾ ലഭിച്ച ശേഷം, ഇന്തൊനീഷ്യൻ തൊഴിലാളികളെ രാജ്യത്തേക്ക് വിന്യസിക്കുന്നതിനുള്ള 10 വർഷത്തെ വിലക്ക് അവസാനിപ്പിച്ചാണ് ഇന്തൊനീഷ്യയുമായി സൗദി ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുക. ഇരു രാജ്യങ്ങളിലെയും

Continue Reading
കുവൈത്തിൽ തുടർച്ചയായി ആറ് മാസം പ്രവർത്തിച്ചില്ലെങ്കിൽ വാണിജ്യ ലൈസൻസ് റദ്ദാക്കും
Kerala Kerala Mex Kerala mx Pravasi Top News
0 min read
30

കുവൈത്തിൽ തുടർച്ചയായി ആറ് മാസം പ്രവർത്തിച്ചില്ലെങ്കിൽ വാണിജ്യ ലൈസൻസ് റദ്ദാക്കും

March 17, 2025
0

കുവൈത്തിൽ തുടർച്ചയായി ആറ് മാസം പ്രവർത്തിക്കാത്ത വാണിജ്യ ലൈസൻസുകൾ റദ്ദാക്കുന്നതിനുള്ള ഒരു വ്യവസ്ഥ ചേർക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം പദ്ധതിയിടുന്നതായി പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തുടക്കം മുതൽ ഉപയോഗത്തിലില്ലാത്തതോ ഒരു ജോലിയിലും ഏർപ്പെട്ടിട്ടില്ലാത്തതോ ആയ ധാരാളം ലൈസൻസുകൾ പരിഗണിച്ചതിന് ശേഷം ഈ നിയമം കർശനമായി നടപ്പിലാക്കുമെന്ന് സ്രോതസ്സുകൾ സൂചിപ്പിച്ചു. റിപ്പോർട്ട് അനുസരിച്ച്, നിലവിലുള്ള കമ്പനി നിയമത്തിൽ ഈ ആർട്ടിക്കിൾ അനുസരിച്ച് തുടർച്ചയായി ആറ് മാസത്തേക്ക് പ്രവർത്തനം നടത്തിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന്

Continue Reading
ബഹ്റൈനിൽ ഇ-സി​ഗരറ്റ് വിറ്റ പ്രവാസി കച്ചവടക്കാരൻ പിടിയിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
39

ബഹ്റൈനിൽ ഇ-സി​ഗരറ്റ് വിറ്റ പ്രവാസി കച്ചവടക്കാരൻ പിടിയിൽ

March 17, 2025
0

ബഹ്റൈനിൽ കുട്ടിക്ക് ഇ-സി​ഗരറ്റ് വിറ്റ പ്രവാസി കച്ചവടക്കാരൻ പിടിയിൽ.കുട്ടിയുടെ പിതാവിന്റെ പരാതിയിന്മേലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഏഷ്യക്കാരനായ പ്രവാസിയാണ് പ്രതി. വടക്കൻ ​ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിലാണ് പരാതി ലഭിച്ചത്. തുടർന്ന് പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ നിയമ നടപടികൾ നടന്നുവരികയാണ്. ബഹ്റൈനിൽ ഇത്തരം പ്രവൃത്തികൾ ശിക്ഷാർഹമായ കുറ്റമാണ്. ഈ കുറ്റകൃത്യങ്ങൾ വളരെ ​ഗൗരവകരമായി കൈകാര്യം ചെയ്യണമെന്ന്

Continue Reading
ഒ​മാ​നി​ൽ ഈ​ദു​ൽ ഫി​ത്ർ മാ​ർ​ച്ച് 31ന് സാ​ധ്യ​ത
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

ഒ​മാ​നി​ൽ ഈ​ദു​ൽ ഫി​ത്ർ മാ​ർ​ച്ച് 31ന് സാ​ധ്യ​ത

March 17, 2025
0

ഒ​മാ​നി​ൽ ഈ​ദു​ൽ ഫി​ത്ർ മാ​ർ​ച്ച് 31ന് ​തി​ങ്ക​ളാ​ഴ്ച​യാ​കാ​നാ​ണ് സാ​ധ്യ​യെ​ന്ന് ഒ​മാ​ൻ ജ്യോ​തി​ശാ​സ്ത്ര സൊ​സൈ​റ്റി​യി​ലെ നി​രീ​ക്ഷ​ണാ​ല​യ​ത്തി​ന്റെ ത​ല​വ​ൻ അ​ബ്ദു​ൽ വ​ഹാ​ബ് ബു​സൈ​ദി പ​റ​ഞ്ഞു. സൂ​ര്യ​ൻ 6.21ന് ​അ​സ്ത​മി​ച്ച് അ​ഞ്ചു മി​നി​റ്റ് മാ​ത്ര​മാ​ണ് ച​ക്ര​വാ​ള​ത്തി​ലു​ണ്ടാ​വു​ക . അ​ത് ച​ക്ര​വാ​ള​ത്തി​ന് ര​ണ്ടു ഡി​ഗ്രി മു​ക​ളി​ലാ​യി​രി​ക്കും. 0.04 ശ​ത​മാ​നം മാ​ത്ര​മാ​യി​രി​ക്കും പ്ര​കാ​ശം. അ​തി​നാ​ൽ, ച​ന്ദ്ര​നെ മാ​ർ​ച്ച് 29ന് ​കാ​ണു​ന്ന​ത് മി​ക്ക​വാ​റും അ​ൽ​അ​സാ​ധ്യ​മാ​യി​രി​ക്കു​മെ​ന്ന് ബു​സൈ​ദി പ​റ​ഞ്ഞു. അ​ങ്ങ​നെ​യ​ണെ​ങ്കി​ൽ റ​മ​ദാ​ൻ 30ഉം ​പൂ​ർ​ത്തീ​ക​രി​ച്ചാ​യി​രി​ക്കും ഒ​മാ​ൻ ഈ​ദു​ൽ ഫി​ത്റി​നെ വ​ര​വേ​ര​ൽ​ക്കു​ക.

Continue Reading
കുവൈത്തിൽ ദയാധനം ഇരട്ടിയാക്കി വർധിപ്പിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

കുവൈത്തിൽ ദയാധനം ഇരട്ടിയാക്കി വർധിപ്പിച്ചു

March 17, 2025
0

കുവൈത്തിൽ ദയാധനം ഇരട്ടിയാക്കി വർധിപ്പിച്ചു. 4 പതിറ്റാണ്ടിലേറെയായി നിലവിലുണ്ടായിരുന്ന 10,000ത്തിൽനിന്ന് 20,000 ദിനാറാക്കിയാണ് വർധിപ്പിച്ചത്ഒരാളുടെ മരണത്തിന് കാരണക്കാരനായ വ്യക്തിക്കുള്ള ശിക്ഷയുടെ ഭാഗമാണ് മരിച്ചയാളുടെ അവകാശിക്കുള്ള ദയാധനം. 20,000 ദിനാറാണ് കുവൈത്തിൽ ദയാധനമായി നൽകേണ്ടത്. മരിച്ചയാളുടെ അശ്രദ്ധ മരണത്തിന് കാരണമായിട്ടുണ്ടെങ്കിൽ ആ ശതമാനം കണക്കാക്കി അത്രയും തുക കുറച്ചാകും ദയാധനം ലഭിക്കുക. മന്ത്രിസഭ അംഗീകരിച്ച തീരുമാനം ഗസറ്റിൽ പ്രസിദ്ധീകരിച്ച ഉടൻ പ്രാബല്യത്തിൽ വരും. പുതിയ ഉത്തരവിൽ അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ്

Continue Reading
പക്ഷാഘാതം; സൗദിയിൽ പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
33

പക്ഷാഘാതം; സൗദിയിൽ പ്രവാസി മലയാളി മരിച്ചു

March 17, 2025
0

പക്ഷാഘാതത്തെ തുടർന്ന് ഒരു മാസമായി അൽഹസയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കാസർകോട് കുമ്പള, അരീക്കാട്കുന്ന് സ്വദേശി മുകേഷ് (59) ആണ് മരിച്ചത്. മൂന്ന് പതിറ്റാണ്ടായി പ്രവാസിയായ മുകേഷ് അൽഹസ സനയ്യയിൽ ഓട്ടമൊബീൽ വർക്ക്ഷോപ് നടത്തി വരികയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 14നാണ് സുഹൃത്തുക്കളോടൊപ്പം സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞു വീണ മുകേഷിനെ അൽഹസയിലെ ബിൻജലവി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. പക്ഷാഘാതത്തിന്റെ ഫലമായി ചലനശേഷിയും സംസാരശേഷിയും പൂർണമായും നഷ്ടമായ അവസ്ഥയിൽ

Continue Reading