Your Image Description Your Image Description

ബഹ്റൈനിൽ കുട്ടിക്ക് ഇ-സി​ഗരറ്റ് വിറ്റ പ്രവാസി കച്ചവടക്കാരൻ പിടിയിൽ.കുട്ടിയുടെ പിതാവിന്റെ പരാതിയിന്മേലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഏഷ്യക്കാരനായ പ്രവാസിയാണ് പ്രതി. വടക്കൻ ​ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിലാണ് പരാതി ലഭിച്ചത്. തുടർന്ന് പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി അധികൃതർ അറിയിച്ചു.

സംഭവത്തിൽ കൂടുതൽ നിയമ നടപടികൾ നടന്നുവരികയാണ്. ബഹ്റൈനിൽ ഇത്തരം പ്രവൃത്തികൾ ശിക്ഷാർഹമായ കുറ്റമാണ്. ഈ കുറ്റകൃത്യങ്ങൾ വളരെ ​ഗൗരവകരമായി കൈകാര്യം ചെയ്യണമെന്ന് ഫാമിലി ആൻഡ് ചൈൽഡ് ചീഫ് പ്രോസിക്യൂട്ടർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *