സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ വർധനവ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ വർധനവ്

April 15, 2025
0

സൗദി അറേബ്യയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ ഈ വർഷം ഫെബ്രുവരിയിലും വർധനവ് രേഖപ്പെടുത്തി. സൗദി സെൻട്രൽ ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഫെബ്രുവരിയിൽ വിദേശികൾ നാട്ടിലേക്കയച്ചത് 1278 കോടി റിയാലാണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 37 ശതമാനം വർധനവാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 933 കോടി റിയാലായിരുന്നു പ്രവാസികൾ നാട്ടിലേക്കയച്ചത്. ഈ വർഷം 345 കോടി റിയാലിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ജനുവരിയിൽ 1374 കോടി

Continue Reading
കുവൈത്തില്‍ ഭൂചലനം
Kerala Kerala Mex Kerala mx Pravasi Top News
1 min read
39

കുവൈത്തില്‍ ഭൂചലനം

April 15, 2025
0

കുവൈത്ത്: കുവൈത്തില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാത്രി 8:29നാണ് ഉണ്ടായത്. കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ചുമായി അഫിലിയേറ്റ് ചെയ്ത കുവൈത്ത് നാഷണല്‍ സീസ്മിക് നെറ്റ്വര്‍ക്കാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച വടക്കുകിഴക്കന്‍ കുവൈത്തിലാണ് 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയത്. കുവൈത്ത് സമയം രാത്രി 8:29 ന് അഞ്ച് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. കഴിഞ്ഞയാഴ്ചയും കുവൈത്തില്‍ ചെറിയ ഭൂചലമുണ്ടായിരുന്നു.

Continue Reading
തീർത്ഥാടകരുടെ ശ്രദ്ധയ്ക്ക്; ഏപ്രിൽ 23 മുതൽ മക്കയിൽ കർശന സുരക്ഷാ ക്രമീകരണം
Kerala Kerala Mex Kerala mx Pravasi Top News
0 min read
33

തീർത്ഥാടകരുടെ ശ്രദ്ധയ്ക്ക്; ഏപ്രിൽ 23 മുതൽ മക്കയിൽ കർശന സുരക്ഷാ ക്രമീകരണം

April 15, 2025
0

റിയാദ്: ഏപ്രിൽ 23 മുതൽ മക്കയിലേക്ക് പ്രവേശനാനുമതി പെർമിറ്റ് നേടിയവർക്ക് മാത്രമായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈ വർഷത്തെ ഹജ്ജ് സീസണിൽ ഹറമിലെത്തുന്ന തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും എളുപ്പത്തിലും മനസ്സമാധാനത്തോടെയും അവർക്ക് ഹജ്ജ് കർമങ്ങൾ നിർവഹിക്കാനും ലക്ഷ്യമിട്ടുള്ള ക്രമീകരണങ്ങളും നടപടിക്രമങ്ങളും പ്രഖ്യാപിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഏപ്രിൽ 23 മുതൽ മക്കയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന പ്രദേശവാസികൾ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് പെർമിറ്റുകൾ നേടണം. പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യാനുള്ള എൻട്രി പെർമിറ്റ്,

Continue Reading
സുരക്ഷ മുഖ്യം; ദുരന്തനിവാരണത്തിന് നൂതന സംവിധാനം ഒരുക്കി ദുബായ്
Kerala Kerala Mex Kerala mx National Pravasi Top News
1 min read
36

സുരക്ഷ മുഖ്യം; ദുരന്തനിവാരണത്തിന് നൂതന സംവിധാനം ഒരുക്കി ദുബായ്

April 15, 2025
0

ദുബായ്: ദുരന്തനിവാരണത്തിന് നൂതന സംവിധാനവുമായി ദുബായ്. ലോകമെമ്പാടുമുള്ള ദുരന്തനിവാരണ ദൗത്യങ്ങളെ സഹായിക്കുന്നതില്‍ നിര്‍ണായകമാകുന്ന വിശകലനങ്ങളും ഉള്‍ക്കാഴ്ചകളും നല്‍കുന്നതിന് മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ കേന്ദ്രം (എം.ബി.ആര്‍.എസ്.സി) നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. വിവിധ രാജ്യങ്ങളില്‍ ഇതിനകം തന്നെ നിരവധി ദുരന്ത മുഖങ്ങളില്‍ ബഹിരാകാശ കേന്ദ്രം വിക്ഷേപിച്ച ഉപഗ്രഹങ്ങള്‍ ഉപകാരപ്പെട്ടിട്ടുണ്ട്. ഭൂമിക്കു മുകളില്‍ നിന്ന് പകര്‍ത്തുന്ന ഹൈ റെസല്യൂഷന്‍ ചിത്രങ്ങളാണ് ദൗത്യത്തില്‍ ഉപയോഗപ്പെടുത്തുന്നത്. ഫിലിപ്പീന്‍സില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് നടന്ന ദുരന്ത നിവാരണ

Continue Reading
നിരത്തിലെ സുരക്ഷ ഉറപ്പാക്കും;കുവൈത്തിൽ ട്രാഫിക് ക്യാമ്പയിൻ ആരംഭിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
32

നിരത്തിലെ സുരക്ഷ ഉറപ്പാക്കും;കുവൈത്തിൽ ട്രാഫിക് ക്യാമ്പയിൻ ആരംഭിച്ചു

April 15, 2025
0

കുവൈത്ത്: കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം ഹവല്ലിയിൽ ഒരു സമഗ്ര സുരക്ഷാ, ട്രാഫിക് ക്യാമ്പയിൻ ആരംഭിച്ചു. ആക്ടിംഗ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് ആണ് ക്യാമ്പയിന് മേല്‍നോട്ടം വഹിക്കുന്നത്. രാജ്യത്തെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ക്യാമ്പയിൻ. അതേസമയം ട്രാഫിക്, ഓപ്പറേഷൻസ് സെക്ടറിലെ വിവിധ ഫീൽഡ് ഡിപ്പാർട്ട്‌മെന്റുകൾ ക്യാമ്പയിനിൽ പങ്കെടുത്തതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ്, ജനറൽ

Continue Reading
ഇന്നും തീർപ്പായില്ല; പതിനൊന്നാം തവണയും മാറ്റി വച്ച് റഹിം കേസ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
47

ഇന്നും തീർപ്പായില്ല; പതിനൊന്നാം തവണയും മാറ്റി വച്ച് റഹിം കേസ്

April 14, 2025
0

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽറഹീമിന്റെ മോചനകാര്യത്തിൽ ഇന്നും തീർപ്പുണ്ടയില്ല. പതിനൊന്നാം തവണയാണ്​ റിയാദിലെ ക്രിമിനൽ​ കോടതി കേസ്​ മാറ്റിവെക്കുന്നത്​. ഇന്ന്(തിങ്കളാഴ്​ച) രാവിലെ​ 8 ന് സിറ്റിങ് ആരംഭിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. പതിവുപോലെ ജയിലിൽനിന്ന്​ അബ്​ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും സിദ്ദിഖ് തുവ്വൂരും ഓൺലൈൻ കോടതിയിൽ പ​ങ്കെടുത്തു. ദിയാധനം സ്വീകരിച്ച്​ വാദിഭാഗം മാപ്പ്​ നൽകിയതോടെ

Continue Reading
ഷാര്‍ജയിലും അല്‍ ഐനിലും വ്യവസായ മേഖലകളില്‍ തീപിടിത്തം; വൻ നാശനഷ്ടം
Kerala Kerala Mex Kerala mx Pravasi Top News
1 min read
38

ഷാര്‍ജയിലും അല്‍ ഐനിലും വ്യവസായ മേഖലകളില്‍ തീപിടിത്തം; വൻ നാശനഷ്ടം

April 14, 2025
0

ഷാര്‍ജ: ഷാര്‍ജയിലും അല്‍ ഐനിലും വ്യവസായ മേഖലകളില്‍ തീപിടിത്തം. ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ 15ലെ ഒരു പഴം, പച്ചക്കറി വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വന്‍ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. തീപിടിത്തത്തെ തുടര്‍ന്ന് മുന്‍കരുതലിന്‍റെ ഭാഗമായി സമീപപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു. വിവിധ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയാണ് തീപിടിത്തം നിയന്ത്രണവിധേയമാക്കിയത്. ഞായറാഴ്ച വൈകുന്നേരമാണ് അല്‍

Continue Reading
325 പ്രവാസികളുടെ വിലാസം രേഖകളിൽ നിന്ന് നീക്കം ചെയ്തു; 30 ദിവസത്തിനകം വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ നടപടി
Kerala Kerala Mex Kerala mx Pravasi Top News
1 min read
34

325 പ്രവാസികളുടെ വിലാസം രേഖകളിൽ നിന്ന് നീക്കം ചെയ്തു; 30 ദിവസത്തിനകം വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ നടപടി

April 14, 2025
0

കുവൈത്ത് സിറ്റി: കുവൈത്തിൽ 325 പ്രവാസികളുടെ താമസ വിലാസങ്ങൾ ഔദ്യോഗിക രേഖകളിൽ നിന്ന് നീക്കം ചെയ്തു. രാജ്യത്തെ സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇവർ നൽകിയിരുന്ന വിലാസത്തിലെ യഥാർത്ഥ വസ്തു ഉടമയുടെ അഭ്യർത്ഥന പ്രകാരമോ, അല്ലെങ്കിൽ വ്യക്തികൾ വിലാസം രജിസ്റ്റർ ചെയ്തിരുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതിനാലോ ആണ് ഈ നടപടി സ്വീകരിച്ചത്. വിലാസം നീക്കം ചെയ്യപ്പെട്ടവർ പുതിയ താമസ വിലാസം രജിസ്റ്റർ ചെയ്ത് അവരുടെ വിവരങ്ങൾ പുതുക്കണമെന്ന് അതോറിറ്റി

Continue Reading
കുടുംബത്തോടൊപ്പം സഞ്ചരിക്കവേ വാഹനം ഒട്ടകത്തിലിടിച്ച് അപകടം, ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
29

കുടുംബത്തോടൊപ്പം സഞ്ചരിക്കവേ വാഹനം ഒട്ടകത്തിലിടിച്ച് അപകടം, ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു

April 14, 2025
0

മസ്കറ്റ്: കുടുംബത്തോടൊപ്പം സഞ്ചരിക്കവേ വാഹനം ഒട്ടകത്തിലിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാളി ഒമാനില്‍ മരിച്ചു. കൊല്ലം താമരകുളത്തെ ജോസഫ് വിക്ടർ (37) ആണ് മസ്കത്ത് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ മാസം 26ന് രാത്രിയിൽ ഇബ്രിയിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോകുന്ന വഴിയിൽ സഫയിൽ എത്തുന്നതിന് മുമ്പായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോസഫ് വിക്ടറിനെ ആദ്യം ഇബ്രി ആശുപത്രിയിലും പിന്നീട് ഗൂബ്രയിലെ സ്വകാര്യ

Continue Reading
ഹൃദയാഘാതം; ഒമാനിൽ പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
51

ഹൃദയാഘാതം; ഒമാനിൽ പ്രവാസി മലയാളി മരിച്ചു

April 14, 2025
0

ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ പ്രവാസി മലയാളി മരിച്ചു . മഞ്ഞനിക്കര ഊന്നുകലിലെ തോമസ് ടി. ചെറിയാൻ (55) ആണ് മരിച്ചത്. 29 വർഷമായി പ്രവാസജീവിതം നയിച്ച തോമസ് ടെക്ക് വിൻഡോസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. മസ്കത്ത് മർത്തശ്മൂനി യാക്കോബായ സുറിയാനി പള്ളി ഇടവക അംഗമാണ്. മകൾ: മെർലിൻ തോമസ്. ഭാര്യ: സുനി തോമസ് (നഴ്സ്, മസ്കത്ത്). മൃതദേഹം നാട്ടിലെത്തിച്ചു. സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച രാവിലെ 10.30ന് വീട്ടിൽ ആരംഭിക്കും. തുടർന്ന് ഊന്നുകൽ

Continue Reading