കുഞ്ഞിന്റെ മരണം; താലൂക്ക് ആശുപത്രിയുടെ വീഴ്ചയല്ലെന്ന് സൂപ്രണ്ട്
പത്തനംതിട്ട: കോന്നിയിൽ പ്രതിരോധ കുത്തിവെപ്പെടുത്ത നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചതിന് കാരണം ആശുപത്രിയുടെ വീഴ്ചയല്ലെന്ന് വിശദീകരണവുമായി കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രെയ്സ്. കുഞ്ഞിനെ വിശദമായി പരിശോധിച്ച ശേഷമാണ് ഡോക്ടർ കുത്തിവെപ്പെടുത്തതെന്ന് പറഞ്ഞു കുത്തിവെപ്പിന് ശേഷവും കുഞ്ഞിനെ നിരീക്ഷിച്ചുവെന്നും ആശുപത്രിയിൽ വെച്ച് അസ്വസ്ഥതകൾ കാണിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. കുഞ്ഞിന് ഭാരം കുറവായിരുന്നുവെന്നും കുത്തിവെച്ച മരുന്നിന്റെ അളവ് ഉൾപ്പടെ കൃത്യമായി പരിശോധിച്ചിരുന്നുവെന്നും ഡോക്ടർ പറഞ്ഞു.
പ്രതിരോധ കുത്തിവയ്പിന് പിന്നാലെ കുഞ്ഞ് മരിച്ചു
പത്തനംതിട്ട: പ്രതിരോധ കുത്തിവയ്പിന് പിന്നാലെ തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് ചികില്‍സയിലിരുന്ന കുഞ്ഞ് മരിച്ചു. പത്തനംതിട്ട സ്വദേശി അഭിലാഷിന്റെ നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കോന്നി താലൂക്ക് ആശുപത്രിയിലാണ് കുഞ്ഞിന് പ്രതിരോധകുത്തിവയ്പ് എടുത്തത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരണപ്പെട്ടത്.
മികച്ച പൊതു പ്രവർത്തകയ്ക്കുള്ള പുരസ്കാരം അനിരുദ്ധന് സമ്മാനിച്ചു
പത്തനംതിട്ട : അന്തർദേശീയമഹിളാദിനത്തോടനുബന്ധിച്ച് സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ മികച്ച പൊതു പ്രവർത്തക യ്ക്കുള്ള പുരസ്കാരം സിനിമാക്കഥയെ വെല്ലുന്ന രാഷ്ട്രീയ ജീവിതം നയിച്ച കോമളം അനിരുദ്ധന് ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരനും വേഗവര യിലെ ലോക റെക്കോർഡ് ജേതാവുമായ ഡോ. ജിതേഷ്ജി സമ്മാനിച്ചു. 21 ആം വയസ്സിൽ ഭർത്താവ് അനിരുദ്ധൻ രക്തസാക്ഷിയായ തിനെത്തുടർന്ന് ഭർത്താവിന്റെ രാഷ്ട്രീയ പാതയിലൂടെ സഞ്ചരിച്ച് സമരതീഷ്ണമായ ജീവിതം നയിച്ച കോമളം അനിരുദ്ധൻ, പത്തനംതിട്ട ജില്ലാ
പതിനാറുകാരിയോട് ലൈംഗികാതിക്രമം ; പ്രതി അറസ്റ്റിൽ
പത്തനംതിട്ട : പതിനാറുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ പതിനെട്ടുകാരനെ പോലീസ് പിടിയിൽ. 2024മാർച്ച് 15 ന് സംഭവം നടക്കുമ്പോൾ ഇയാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നു കണ്ടെത്തിയതിനാൽ ജുവൈനൈൽ ജസ്റ്റീസ് ബോർഡ് മുമ്പാകെ ഹാജരാക്കി തുടർനടപടികൾ സ്വീകരിച്ചു. ചിറ്റാർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിലാണ് നടപടി. കേസെടുത്തശേഷം പെൺകുട്ടിയുടെ മൊഴി പത്തനംതിട്ട കോടതിയിലും രേഖപ്പെടുത്തിയിരുന്നു. കുട്ടിയെ സ്കൂളിൽ നിന്നും കടത്തിക്കൊണ്ടുപോയി ഇയാളുടെ സുഹൃത്തിന്റെ വീട്ടിലെത്തിച്ചശേഷം ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി.
എ.പത്മകുമാറുമായി കൂടിക്കാഴ്ച നടത്തി രാജു എബ്രഹാം
പത്തനംതിട്ട : എ പത്മകുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ആറന്മുളയിലെ വീട്ടിലെത്തിയാണ് രാജു എബ്രഹാം എ പത്മകുമാറിനെ കണ്ടത്. രാജു എബ്രഹാമിനോട് തന്റെ നിലപാട് പത്മകുമാര്‍ വ്യക്തമാക്കി. രാജു എബ്രഹാമിന്റെ പ്രതികരണം…. ഉന്നയിച്ച വിഷയങ്ങളില്‍ സംസാരിച്ചില്ല.സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തോടെ അദ്ദേഹം ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കും. പത്മകുമാറിന്റെ അഭിപ്രായങ്ങള്‍ സംഘടനാപരമായി പരിശോധിക്കും. അദ്ദേഹത്തെപ്പോലെ കഴിവുള്ളയാള്‍ പാര്‍ട്ടിക്കൊപ്പം വേണം. എംഎല്‍എ ആയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റായും
എ.പദ്മകുമാറിന്റെ പരസ്യപ്രതികരണം പാർട്ടി ഗൗരവത്തിൽ പരിശോധിക്കും ; രാജു എബ്രഹാം
പത്തനംതിട്ട: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ അതൃപ്തി പരസ്യമാക്കിയുള്ള മുതിർന്ന നേതാവ് എ.പദ്മകുമാറിന്റെ പരസ്യപ്രതികരണം പാർട്ടി ഗൗരവത്തിൽ പരിശോധിക്കുമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. രാജു എബ്രഹാമ്മിന്റെ പ്രതികരണം…. പദ്മകുമാറിന്റെ പ്രതികരണം എന്തുകൊണ്ടാണെന്ന് അറിയില്ല.പാര്ട്ടിഘടകത്തിലാണ് പദ്മകുമാര്‍ അഭിപ്രായം പറയേണ്ടിയിരുന്നത്. ഇക്കാര്യം സംസ്ഥാനകമ്മിറ്റിയോ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ ജില്ലാ കമ്മിറ്റിയോ പരിശോധിക്കും. വീണാ ജോര്‍ജിനെ സംസ്ഥാനസമിതി ക്ഷണിതാവാക്കിയതില്‍ തെറ്റില്ല. മന്ത്രിയെന്ന നിലയിലാണ് വീണ സമിതിയില്‍ വന്നത്. മന്ത്രിമാരെ ക്ഷണിതാവാക്കുന്നത്
എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിയും ; നിലപാട് കടുപ്പിച്ച് എ. പദ്മകുമാർ
പത്തനംതിട്ട: സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയതിനു പിന്നാലെ നിലപാടിൽ ഉറച്ച് മുതിർന്ന നേതാവ് എ. പദ്മകുമാർ. എല്ലാം ത്യജിക്കുകയാണെന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിയുമെന്നും പദ്മകുമാർ പ്രതികരിച്ചു. എ. പദ്മകുമാറിന്റെ പ്രതികരണം…. 50 വർഷം പരിചയമുള്ള തന്നെ തഴഞ്ഞ് ഒമ്പതു വർഷം മാത്രമായ വീണാ ജോർജിനെ പരിഗണിച്ചു. എന്നാൽ, സിപിഎം വിടില്ല, ബ്രാഞ്ചിൽ പ്രവർത്തിക്കാനാണ് തീരുമാനം. ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണ്. പാർട്ടി നടപടിയെ ഭയക്കുന്നില്ല.
കെഎസ്ആർടിസി ബസ് കണ്ടക്ടറില്ലാതെ 5 കിലോമീറ്ററോളം ഓടി
പത്തനംതിട്ട: കെഎസ്ആർടിസി ബസ് കണ്ടക്ടറില്ലാതെ കിലോമീറ്ററോളം ഓടി. യാത്രക്കാരിൽ ആരോ ഡബിൾ ബെല്ലടിച്ചതിനാൽ കണ്ടക്ടറില്ലാതെ 5 കിലോമീറ്റർ ദൂരമാണ് ബസ് ഓടിയത്. പത്തനംതിട്ട കരിമാൻതോട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസ്സിലാണ് സംഭവം നടന്നത്. ബസ് പുനലൂർ സ്റ്റാൻഡിൽ എത്തിയപ്പോഴാണ് യാത്രക്കാരിൽ ആരോ ഡബിൾ അടിച്ചത്. ഇതോടെ ഡ്രൈവർ ബസ് എടുത്തു. വാഹനം കരവാളൂർ എത്തിയപ്പോഴാണ് കണ്ടക്ടർ ബസ്സിൽ ഇല്ല ഇല്ലെന്ന് മനസിലായത്. പിന്നീട് മറ്റൊരു ബസ്സിൽ കയറി
വാർധക്യ സൗഹൃദ ഭവനങ്ങളുൾപ്പെടെ പുതിയ കാലത്തെ നിർമാണ ആവശ്യങ്ങൾ തിരിച്ചറിയണം ; മന്ത്രി കെ രാജൻ
തിരുവനന്തപുരം : വാർധക്യകാലത്ത് ആവശ്യമായ പകൽ വീടുകൾ ഉൾപ്പെടെയുള്ള സമൂഹത്തിന്റെ കാലികമായ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് നിർമാണ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സംസ്ഥാന ഭവന നിർമാണ ബോർഡിന് കഴിയണമെന്ന് റവന്യൂ ഭവനനിർമാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ഭവനനിർമാണ ബോർഡിന്റെ 54-ാം വാർഷികവും വാടക കുടിശ്ശിക നിവാരണ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം ഭവനനിർമാണ ബോർഡ് ആസ്ഥാനത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 1924 -ൽ സ്ഥാപിതമായ ഭവന നിർമാണ ബോർഡ് എം.എൻ
ചിനക്കത്തൂര്‍ പൂരം; വെടിക്കെട്ടിന് അനുമതി നിഷേധിച്ചു
പാലക്കാട്: ഒറ്റപ്പാലം ചിനക്കത്തൂര്‍ പൂരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ടിന് ജില്ലാ മജിസ്ട്രേറ്റ് അനുമതി നിഷേധിച്ചു. പൂരാഘോഷവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 12 ന് രാത്രി എട്ടു മുതൽ 9.30 വരെയും 13 ന് രാത്രി ഏഴിനും വെടിക്കെട്ട് നടത്താന്‍ അനുമതി തേടി സമര്‍പ്പിച്ച അപേക്ഷയാണ് ജില്ലാ മജിസ്ട്രേറ്റ് കെ.മണികണ്ഠന് നിഷേധിച്ചത്. വെടിക്കെട്ടിനായുള്ള സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് പെസോ അനുശാസിക്കുന്ന നിബന്ധനയ്ക്കനുസൃതമായ സംഭരണ മുറി ഇല്ല, വെടിക്കെട്ട് പ്രദര്‍ശിപ്പിക്കുന്ന സ്ഥലത്തിന്റെ റിസ്ക് അസസ്മെന്റ് പ്ലാനും