കൂടല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം
Kerala Kerala Mex Kerala mx Pathanamthitta
1 min read
48

കൂടല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം

January 30, 2024
0

രാക്ഷസന്‍പാറയുടെ സംരക്ഷണം നാടിന്റെ ആവശ്യമാണെന്ന് അഡ്വ. കെ. യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ കൂടല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പൂര്‍ത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. 1.15 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം കുടുംബാരോഗ്യകേന്ദ്രത്തിനായി നിര്‍മിച്ചിരിക്കുന്നത്. പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണത്തിനായി വകയിരുത്തിയിരിക്കുന്നത് 6.62 കോടി രൂപയാണ്. ആകെ എട്ടേകാല്‍ കോടി രൂപയാണ് കൂടല്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെ വികസനപ്രവര്‍ത്തങ്ങള്‍ക്കായി മാറ്റിവച്ചിട്ടുള്ളത്.

Continue Reading
മണക്കയം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Kerala Kerala Mex Kerala mx Pathanamthitta
1 min read
55

മണക്കയം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

January 28, 2024
0

പത്തനംതിട്ട: പത്തനംതിട്ട മണക്കയം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കട്ടച്ചിറ സ്വദേശി മനീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടു ദിവസം മുൻപാണ് മനീഷിനെ പുഴയിൽ കാണാതായത്. മനീഷ് പുഴയിൽ ചാടി എന്ന സംശയത്തെ തുടർന്ന് തെരച്ചിൽ നടത്തുകയായിരുന്നു.  

Continue Reading
കനല്‍ കര്‍മപദ്ധതി സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
64

കനല്‍ കര്‍മപദ്ധതി സംഘടിപ്പിച്ചു

January 28, 2024
0

പത്തനംതിട്ട :  ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കനല്‍ കര്‍മപദ്ധതിയുടെ ബോധവത്ക്കരണ ക്ലാസ് കാതോലിക്കറ്റ് കോളജില്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിന്ധു ജോണ്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ വനിതാ,ശിശു വികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി മുഖ്യപ്രഭാഷണം നടത്തി. ദിശ ഡയറക്ടര്‍ അഡ്വ. എം. ബി ദിലീപ് കുമാര്‍ ലിംഗനീതി സമത്വം, ജന്‍ഡര്‍ റിലേഷന്‍ എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസ്

Continue Reading
കോഴഞ്ചേരി താലൂക്കില്‍ പുതുതായി അനുവദിച്ച മുന്‍ഗണനാ റേഷന്‍ കാര്‍ഡുകൾ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Pathanamthitta
1 min read
41

കോഴഞ്ചേരി താലൂക്കില്‍ പുതുതായി അനുവദിച്ച മുന്‍ഗണനാ റേഷന്‍ കാര്‍ഡുകൾ വിതരണം ചെയ്തു

January 26, 2024
0

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍ പുതുതായി അനുവദിച്ച മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ വിതരണത്തിന്റെ താലൂക്കുതല ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിർവഹിച്ചു. റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗങ്ങളില്‍ അര്‍ഹതപെട്ടവരെ ഉള്‍പ്പെടുത്തി സാമൂഹ്യനീതി നടപ്പാകുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. ജനോപകാരപ്രദമായ ഒരു വലിയ കര്‍ത്തവ്യമാണ് സംസ്ഥാന പൊതുവിതരണവകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. കൃത്യമായ പരിശോധനകളിലൂടെയാണ് മുന്‍ഗണനാപ്പട്ടിക തയാറാക്കിയിട്ടുള്ളത്. നവകേരളസദസ്സിലും ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിച്ചവരെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. താലൂക്കിലെ

Continue Reading
ചീര ഗ്രാമം പദ്ധതി വിളവെടുപ്പ് ആരംഭിച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
40

ചീര ഗ്രാമം പദ്ധതി വിളവെടുപ്പ് ആരംഭിച്ചു

January 25, 2024
0

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷിഭവന്‍ മുഖേന നടപ്പിലാക്കിയ ചീര ഗ്രാമം പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്ര പ്രസാദ് നിര്‍വഹിച്ചു. അഞ്ച് മുതല്‍ 25 സെന്റ് വരെയുള്ള കര്‍ഷകരുടെ കൃഷിസ്ഥലങ്ങളിലായി 6.84 ഹെക്ടര്‍ സ്ഥലത്താണ് കൃഷി നടത്തിയത്. പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് ഒന്നരലക്ഷം രൂപ ചിലവഴിച്ചു. ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ വി പി വിദ്യാധരപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രാജി

Continue Reading
ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായെന്ന് പരാതി; 14കാരൻ കസ്റ്റഡിയിൽ
Kerala Kerala Mex Kerala mx Pathanamthitta
1 min read
42

ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായെന്ന് പരാതി; 14കാരൻ കസ്റ്റഡിയിൽ

January 24, 2024
0

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസുകാരിയെ 14കാരൻ ഗര്ഭിണിയാക്കിയെന്ന് പരാതി. സംഭവത്തിൽ 14 കാരനെതിരെ പൊലീസ് കേസെടുത്തു. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുളള വിവരത്തെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തി. ബലാല്‍സംഗ കുറ്റം, പോക്സോ നിയമത്തിലെ 3,4,5,6 വകുപ്പുകള്‍ പ്രകാരമാണ് 14കാരനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ 14 കാരനെ സുരക്ഷാ കസ്റ്റഡയിലെടുത്തു.

Continue Reading
സ്കൂട്ടർ മറിഞ്ഞു അപകടം ; കലുങ്കിനടിയിൽ പെട്ട് യുവതി മരിച്ചു
Kerala Kerala Mex Kerala mx Pathanamthitta
0 min read
50

സ്കൂട്ടർ മറിഞ്ഞു അപകടം ; കലുങ്കിനടിയിൽ പെട്ട് യുവതി മരിച്ചു

January 23, 2024
0

കോഴഞ്ചേരി∙ കലുങ്കിന്റെ മതിലിൽ സ്കൂട്ടർ ഇടിച്ചുമറിഞ്ഞ് പരുക്കേറ്റ യുവതി മരിച്ചു . അപകടത്തിൽ യുവതി കലുങ്കിലേക്ക് മറിയുകയും രാത്രി മണിക്കൂറുകളോളം അതിനടിയിൽ കിടന്നാണ് യുവതി മരണത്തിനു കീഴടങ്ങിയത് . മല്ലപ്പള്ളി മഞ്ഞത്താനം അരുൺസ് കോട്ടേജിൽ സിജി എം.ബിജി (25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി മുട്ടുമൺ– ചെറുകോൽപുഴ റോഡിൽ പമ്പ ജലസേചന പദ്ധതിയുടെ നീർപ്പാലത്തിനു സമീപമാണ് അപകടം നടന്നത് . ഇവിടെ വാടകയ്ക്കു താമസിക്കുകയായിരുന്നു സിജി . നീർപ്പാലത്തിനു താഴെ

Continue Reading
അയിരൂര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് : വിപുലമായ ഒരുക്കങ്ങളോടെ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്
Kerala Kerala Mex Kerala mx Pathanamthitta
2 min read
54

അയിരൂര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് : വിപുലമായ ഒരുക്കങ്ങളോടെ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്

January 23, 2024
0

അയിരൂര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് വിപുലമായ ഒരുക്കങ്ങളോടെ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. അയിരൂര്‍ -ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിനായി സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഫെബ്രുവരി നാല് മുതല്‍ 11 വരെയാണ് പരിഷത്ത് നടക്കുക. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം പരിഷത്ത് നഗറില്‍ സജ്ജമായിരിക്കണം. ആംബുലന്‍സ്, ഡോക്ടര്‍മാര്‍ , ബോധവത്ക്കരണസ്റ്റാള്‍ , ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടത്തണം. കോഴഞ്ചേരി ജില്ലാ

Continue Reading
കോമളം പാലം നിര്‍മാണം- ഡെക്ക് സ്ലാബിന്റെ കോണ്‍ക്രീറ്റ് തുടങ്ങി
Kerala Kerala Mex Kerala mx Pathanamthitta
1 min read
46

കോമളം പാലം നിര്‍മാണം- ഡെക്ക് സ്ലാബിന്റെ കോണ്‍ക്രീറ്റ് തുടങ്ങി

January 23, 2024
0

കോമളം പാലത്തിന്റെ ഡെക്ക് സ്ലാബിന്റെ കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ക്ക് തുടക്കമായി. പുറമറ്റം കരയിലെ ഒന്നാമത്തെ സ്പാനിന്റെ ഡെക്ക് സ്ലാബിന്റെ കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ക്ക് മാത്യു ടി തോമസ് എംഎല്‍എ തുടക്കം കുറിച്ചു. ഒന്നരവര്‍ഷം നിര്‍മാണ കാലാവധി നിശ്ചയിച്ചിരിക്കുന്ന പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നു വരുന്നു. നിലവില്‍ തുരുത്തിക്കാട് ഭാഗത്തെ പൈലിങ് പ്രവര്‍ത്തികളും തൂണുകളുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. നദിയിലുള്ള പൈലിംഗ് പ്രവര്‍ത്തികള്‍ നടന്നുവരികയാണ്. 132.6 മീറ്റര്‍ നീളവും ഇരുവശവും 1.5 മീറ്റര്‍ നടപ്പാത

Continue Reading
പെരിങ്ങനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടം ഉദ്ഘാടനം, പട്ടയവിതരണവും 23ന് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും
Kerala Kerala Mex Kerala mx Pathanamthitta
1 min read
50

പെരിങ്ങനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടം ഉദ്ഘാടനം, പട്ടയവിതരണവും 23ന് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും

January 21, 2024
0

പെരിങ്ങനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പട്ടയവിതരണവും 23ന് രാവിലെ 10.30നു റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. പെരിങ്ങനാട് വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം പി മുഖ്യാതിഥിയാകും. 2021-22ലെ പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. ചടങ്ങില്‍ കടമ്പനാട്, പള്ളിക്കല്‍ വില്ലേജുകളിലെ ഹൗസിംഗ് ബോര്‍ഡിന്റെ രാജീവ് ഗാന്ധി, ചേന്നംപുത്തൂര്‍

Continue Reading