Your Image Description Your Image Description
Your Image Alt Text

കോമളം പാലത്തിന്റെ ഡെക്ക് സ്ലാബിന്റെ കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ക്ക് തുടക്കമായി. പുറമറ്റം കരയിലെ ഒന്നാമത്തെ സ്പാനിന്റെ ഡെക്ക് സ്ലാബിന്റെ കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ക്ക് മാത്യു ടി തോമസ് എംഎല്‍എ തുടക്കം കുറിച്ചു. ഒന്നരവര്‍ഷം നിര്‍മാണ കാലാവധി നിശ്ചയിച്ചിരിക്കുന്ന പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നു വരുന്നു.

നിലവില്‍ തുരുത്തിക്കാട് ഭാഗത്തെ പൈലിങ് പ്രവര്‍ത്തികളും തൂണുകളുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. നദിയിലുള്ള പൈലിംഗ് പ്രവര്‍ത്തികള്‍ നടന്നുവരികയാണ്. 132.6 മീറ്റര്‍ നീളവും ഇരുവശവും 1.5 മീറ്റര്‍ നടപ്പാത ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മ്മിക്കുന്നത്.

ചടങ്ങില്‍ ജിജി മാത്യു, അലക്‌സ് കണ്ണമല, രതീഷ് പീറ്റര്‍, ഷിജു കുരുവിള, ജോളി റെജി, മനുഭായി മോഹന്‍, രാമചന്ദ്രന്‍,റെജി പോള്‍, ജോസ് കുറഞ്ഞൂര്‍, ജെയിംസ് വര്‍ഗീസ്, റെനി, സുനില്‍ വര്‍ഗീസ് ,രാജേഷ് കുമാര്‍, ബോബന്‍ ജോര്‍ജ്, പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സി.ബി സുഭാഷ് കുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ആര്‍. സ്മിത, ഓവര്‍സിയര്‍ ജി.വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *