Your Image Description Your Image Description

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷിഭവന്‍ മുഖേന നടപ്പിലാക്കിയ ചീര ഗ്രാമം പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്ര പ്രസാദ് നിര്‍വഹിച്ചു. അഞ്ച് മുതല്‍ 25 സെന്റ് വരെയുള്ള കര്‍ഷകരുടെ കൃഷിസ്ഥലങ്ങളിലായി 6.84 ഹെക്ടര്‍ സ്ഥലത്താണ് കൃഷി നടത്തിയത്.

പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് ഒന്നരലക്ഷം രൂപ ചിലവഴിച്ചു. ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ വി പി വിദ്യാധരപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ്, കൃഷി ഓഫീസര്‍ ശുഭജിത്ത്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സന്തോഷ്, കൃഷി അസിസ്റ്റന്റ്മാരായ ജസ്റ്റിന്‍ സുരേഷ്, അനിതകുമാരി, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *